എന്നെ അറിയാൻ നിന്റെ സമയം വിനിയോഗിക്കുക.
എനിക്കു ചെവികൊടുക്കുക; എന്നെത്തന്നെ നിനക്കു നൽകാൻ എന്നെ അനുവദിക്കുക.
വിനിയോഗിക്കാനായി ഞാൻ നിനക്കു സമയം നൽകുന്നു.
ആസ്വദിക്കാനായി ഞാൻ നിനക്കു സമയം നൽകുന്നു.
ഈ ദാനത്തോടൊപ്പം സമാധാനത്തിൽ കഴിയുക.
നിനക്കു ദാനമായി ലഭിച്ച സമയത്തെ നയിക്കുക,
ഞാൻ നിനക്കു നൽകുന്ന മാർഗനിർദേശമനുസരിച്ച്.
മറ്റുള്ളവരിലൂടെ ഞാൻ നിന്നോടു പറയുന്ന വാക്കുകൾക്കു ചെവികൊടുക്കുക.
ഈ ജ്ഞാനവചനങ്ങൾ എന്നിൽനിന്നു സ്വീകരിക്കുക;
ഈ അറിവനുസരിച്ച് നിന്റെ വിലയേറിയ സമയത്തെ നയിക്കുക.
എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കരുത്,
കാരണം ഈ ശ്രമങ്ങളാൽ നീ ക്ഷീണിച്ചുപോകും.
ജ്ഞാനവചനങ്ങളെ വിശ്വസിക്കാൻ തയ്യാറാകുക—
നിനക്കു നൽകപ്പെടുന്ന ആ വചനങ്ങളെ.
നിന്റെ അവിശ്വാസം വിട്ടുകളയുക—
നിന്നെ എന്നിലേക്കു നയിക്കാത്ത ആ അവിശ്വാസം.
ഞാൻ നിന്നെ ഉപദ്രവിക്കുകയില്ല.
ഒരു പെൺകുഞ്ഞ് തന്റെ അമ്മയെയും അപ്പനെയും വിശ്വസിക്കുന്നതുപോലെ എന്നെ വിശ്വസിക്കുക.
നിന്നെ നയിക്കാൻ എന്നെ അനുവദിക്കുക.
നിന്നെ സഹായിക്കാൻ എന്നെ അനുവദിക്കുക.
നിന്നെ അനുഗ്രഹിക്കാൻ എന്നെ അനുവദിക്കുക.
നിന്റെ അവിശ്വാസം സുഖപ്പെടുത്താൻ എന്നെ അനുവദിക്കുക.
നിന്റെ സമയം എനിക്കു നൽകുക.
നീ ഇങ്ങനെ ചെയ്താൽ,
അനുഗ്രഹീതമായതെല്ലാം ഞാൻ നിനക്കു നൽകും—
നിനക്ക് അജ്ഞാതമായിരിക്കുന്ന അവയെല്ലാം.
