കത്തോലിക്കാ വിശ്വാസം പഠിക്കൂ!
നമ്മുടെ മഹത്വപൂർണമായ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രബോധനങ്ങൾ എളുപ്പം വായിക്കാവുന്ന & ജീവിതത്തോട് ചേർന്നുനിൽക്കുന്ന ശൈലിയിൽ സംഗ്രഹിച്ചിരിക്കുന്നു!
ഇ-പുസ്തകമായോ പേപ്പർബാക്ക് പതിപ്പായോ ലഭ്യമാണ്!

നമ്മുടെ മഹത്വപൂർണമായ കത്തോലിക്കാ വിശ്വാസത്തിന്റെ സമ്പൂർണ സംഗ്രഹമായാണ് എന്റെ കത്തോലിക്കാ ജീവിതം! പരമ്പര രചിച്ചിരിക്കുന്നത്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മുഴുവനും വിശ്വസ്തതയോടെ സംഗ്രഹിച്ചുകൊണ്ട്, ജീവിതത്തിലെ ദുഷ്കരവും ഗഹനവുമായ ചോദ്യങ്ങൾക്ക് വ്യക്തിപരമായും വ്യക്തമായും മനസ്സിലാക്കാൻ എളുപ്പമുള്ള വിധത്തിലും ഉത്തരം നൽകുകയാണ് ഈ പരമ്പരയുടെ ലക്ഷ്യം. നാം ആരാണെന്നും ജീവിതത്തിന്റെ അർഥമെന്തെന്നും നാം അറിയണം. ദൈവം ആരാണെന്നും യുഗങ്ങളിലൂടെ അവിടുന്ന് നമ്മോടു സംസാരിച്ചതെന്തെന്നും നാം അറിയണം. ഈ ഉത്തരങ്ങൾ കർത്താവ് നമ്മുടെ കത്തോലിക്കാസഭയെ ഭരമേല്പിച്ചിരിക്കുന്നു; സഭ മതബോധനഗ്രന്ഥത്തിലൂടെ അവ നിങ്ങൾക്കു കൈമാറിയിരിക്കുന്നു. R.C.I.A.യ്ക്കും ചെറിയ കൂട്ടായ്മകളിലെ പഠനത്തിനും ഏറെ അനുയോജ്യം!
നമ്മുടെ വിശ്വാസത്തെക്കുറിച്ചുള്ള ഈ മൂന്നു ഭാഗങ്ങളുള്ള സംഗ്രഹത്തിന്റെ മുഴുവൻ ഉള്ളടക്കവും സൗജന്യമായി വായിക്കാൻ തുടങ്ങുന്നതിന് താഴെയുള്ള ഏതെങ്കിലും പുസ്തകത്തിൽ ക്ലിക്ക് ചെയ്യുക.
എന്റെ കത്തോലിക്കാ വിശ്വാസം!
ഒന്നാം വാല്യം, എന്റെ കത്തോലിക്കാ വിശ്വാസം! അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിന്റെയും നിഖ്യാ വിശ്വാസപ്രമാണത്തിന്റെയും സംഗ്രഹമാണ്. ലോകസൃഷ്ടി മുതൽ ദൈവത്തിന്റെ നിത്യമായ രക്ഷാപദ്ധതി വരെയുള്ള എല്ലാ കാര്യങ്ങളും ഈ വാല്യം പരിചിന്തനം ചെയ്യുന്നു. മരണാനന്തര ജീവിതം, പരിശുദ്ധ ത്രിത്വം, വിശുദ്ധർ, നമ്മുടെ പരിശുദ്ധ അമ്മ, വിശ്വാസം, സഭ എന്നിവയാണ് മറ്റു വിഷയങ്ങൾ. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ #1-1065 ഭാഗങ്ങളിലെ പ്രബോധനങ്ങളുടെ സംഗ്രഹമാണിത്. ഇ-പുസ്തകമായോ പേപ്പർബാക്ക് പതിപ്പായോ ലഭ്യമാണ്! “എന്റെ കത്തോലിക്കാ വിശ്വാസം!” എന്ന പുസ്തകത്തിന്റെ ഇ-പുസ്തക പതിപ്പ് സൗജന്യമാണ്.
എന്റെ കത്തോലിക്കാ ആരാധന!
രണ്ടാം വാല്യം, എന്റെ കത്തോലിക്കാ ആരാധന! പ്രാർഥനയിലും കൂദാശകളിലും കണ്ടെത്തുന്ന കൃപാജീവിതത്തിന്റെ സംഗ്രഹമാണ്. പലപ്പോഴും കൂദാശകൾ വരണ്ടതും അർഥശൂന്യവുമായ ആചാരങ്ങളായി കാണപ്പെടാം. എന്നാൽ, യഥാർഥത്തിൽ അവ നമുക്കുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളാണെന്ന് നമ്മുടെ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നു! അവ നമ്മുടെ ഇടയിലുള്ള ദൈവത്തിന്റെ യഥാർഥ സാന്നിധ്യമാണ്! ഈ പുസ്തകം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ #1066-1690, #2558-2865 എന്നീ ഭാഗങ്ങളുടെ സംഗ്രഹമാണ്. ഇ-പുസ്തകമായോ പേപ്പർബാക്ക് പതിപ്പായോ ലഭ്യമാണ്!
എന്റെ കത്തോലിക്കാ ധാർമ്മികത!
മൂന്നാം വാല്യം, എന്റെ കത്തോലിക്കാ ധാർമ്മികത! കത്തോലിക്കാ ധാർമ്മികപ്രബോധനത്തിന്റെ സംഗ്രഹമാണ്. നമ്മുടെ കത്തോലിക്കാ വിശ്വാസത്തിന്റെ ധാർമ്മികതത്ത്വങ്ങളും നമ്മുടെ സഭയുടെ എല്ലാ ധാർമ്മികപ്രബോധനങ്ങളുടെയും സംഗ്രഹവും ഇത് അവതരിപ്പിക്കുന്നു. ഈ പുസ്തകം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ #1691-2557 ഭാഗങ്ങളുടെ സംഗ്രഹമാണ്.
ഇ-പുസ്തകമായോ പേപ്പർബാക്ക് പതിപ്പായോ ലഭിക്കുന്ന ഇടങ്ങൾ
Amazon.com – Google Play – iTunes – Barnes and Noble
എന്റെ കത്തോലിക്കാ വിശ്വാസം! എന്ന പുസ്തകത്തിന്റെ ഇ-പുസ്തക പതിപ്പ് മുകളിൽ പറഞ്ഞ എല്ലാ വിൽപ്പനക്കാരിൽനിന്നും സൗജന്യമായി ലഭിക്കും.
എന്റെ കത്തോലിക്കാ ജീവിതം! പരമ്പര വിശദാംശങ്ങളുടെ പേജ്
(പകർപ്പവകാശ വിവരങ്ങൾ/സഭാധികാരികളുടെ അംഗീകാരം)
ഇടവകയിലെ R.C.I.A. പരിശീലനപദ്ധതി
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ സംഗ്രഹം
എന്റെ കത്തോലിക്കാ ജീവിതം! പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും – (ഓൺലൈൻ, പേപ്പർബാക്ക് & ഇ-പുസ്തകം)




