മലയാളം

ദേശീയ ദിവ്യകാരുണ്യ നവോത്ഥാനം

പരിശുദ്ധ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയും അതിനോടുള്ള ഭക്തിയും പുനരുജ്ജീവിപ്പിക്കുന്നതിനായി ബിഷപ്പ് ആൻഡ്രൂ കോസൻസിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മെത്രാന്മാർ ഒരു ത്രിവത്സര പദ്ധതി അവതരിപ്പിച്ചിരിക്കുന്നു! ദിവ്യകാരുണ്യം നമ്മുടെ വിശ്വാസത്തിന്റെ “ഉറവിടവും ഉച്ചകോടിയും” ആണ്. നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ രക്ഷാകരമായ ബലിയാണത്. വിശുദ്ധ കുർബാനയുടെ അർപ്പണത്തിൽ ആ ബലി നമുക്കു സന്നിഹിതമാക്കപ്പെടുകയും ഭക്തിപൂർവമായ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഏറ്റവും ആഴമായ വിധത്തിൽ നമുക്കു പകർന്നുനൽകപ്പെടുകയും ചെയ്യുന്നു.

ഈ ദേശീയ ദിവ്യകാരുണ്യ നവോത്ഥാനത്തിന്റെ സമയക്രമം ഇപ്രകാരമാണ്:

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ
ജൂൺ 19, 2022
ക്രിസ്തുവിന്റെ പരിശുദ്ധ തിരുശരീരരക്തങ്ങളുടെ മഹോത്സവദിനത്തിൽ വ്യാപകമായി ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളും ആരാധനയും നടത്തിക്കൊണ്ട്, കർത്താവിന്റെ വിളിക്കുള്ള നമ്മുടെ ദേശീയതലത്തിലുള്ള പ്രത്യുത്തരത്തിന് നാം തുടക്കം കുറിക്കുന്നു.

രൂപതാതല നവോത്ഥാന വർഷം
ജൂൺ 19, 2022 – ജൂൺ 11, 2023
നവോത്ഥാനത്തിന്റെ ഈ ആദ്യവർഷം രൂപതാ ജീവനക്കാരെയും മെത്രാന്മാരെയും വൈദികരെയും കർത്താവിന്റെ വ്യക്തിപരമായ ക്ഷണത്തോടു പ്രതികരിക്കാൻ ക്ഷണിക്കുകയും ദിവ്യകാരുണ്യ കോൺഗ്രസുകളിലൂടെയും പരിപാടികളിലൂടെയും ഈ സ്നേഹം വിശ്വാസികളുമായി പങ്കുവയ്ക്കാൻ അവരെ സജ്ജരാക്കുകയും ചെയ്യുന്നു.

ഇടവകതല നവോത്ഥാന വർഷം
ജൂൺ 11, 2023 – ജൂലൈ 17, 2024
രണ്ടാം ഘട്ടം ഇടവകതലത്തിൽ ദിവ്യകാരുണ്യഭക്തി വളർത്തും. വിശ്വസ്തതയോടെയുള്ള വിശുദ്ധ കുർബാനയർപ്പണം, ദിവ്യകാരുണ്യാരാധന, പ്രേഷിതപ്രവർത്തനങ്ങൾ, പഠനസഹായികൾ, പ്രസംഗം, പരിശുദ്ധാത്മാവിന്റെ സ്വാഭാവികമായ പ്രചോദനങ്ങൾ എന്നിവയിലൂടെ നമ്മുടെ ആരാധനാക്രമജീവിതത്തെ അത് ശക്തിപ്പെടുത്തും.

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്
ജൂലൈ 17 – 21, 2024
ഇന്ത്യാനാപൊളിസ്, ഇന്ത്യാന
ചരിത്രപ്രധാനമായ ഈ സംഗമത്തിൽ, എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള 80,000-ത്തിലധികം കത്തോലിക്കർ നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ ദിവ്യകാരുണ്യത്തിന് തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും സമർപ്പിക്കാനായി ഇന്ത്യാനാപൊളിസിൽ ഒത്തുചേരും.
കൂടുതൽ അറിയുക

പ്രേഷിതദൗത്യത്തിനായി പുറപ്പെടുന്ന വർഷം
ജൂലൈ 21, 2024 – പന്തക്കുസ്താ 2025
അമേരിക്കൻ വിശ്വാസികളുടെ ഹൃദയങ്ങളിൽ പ്രേഷിതാഗ്നി ജ്വലിപ്പിച്ചശേഷം, ദിവ്യകാരുണ്യനാഥനാകുന്ന ദാനം പങ്കുവയ്ക്കാനുള്ള പ്രേഷിതദൗത്യത്തിനായി പരിശുദ്ധാത്മാവ് നമ്മെ അയയ്ക്കും.

ബിഷപ്പ് ആൻഡ്രൂ കോസൻസ് ദേശീയ ദിവ്യകാരുണ്യ നവോത്ഥാനത്തെ പരിചയപ്പെടുത്തുന്നു.


ബിഷപ്പ് ആൻഡ്രൂ കോസൻസും ബിഷപ്പ് കെവിൻ റോഡ്സും ദിവ്യകാരുണ്യ നവോത്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.


USCCB-യിൽനിന്നുള്ള പ്രാരംഭ പഠനസഹായികൾ:

USCCB-യിൽനിന്നുള്ള പുതിയ വിവരങ്ങൾ ഇമെയിലിലൂടെ ലഭിക്കാൻ പേര് രജിസ്റ്റർ ചെയ്യുക: ഇവിടെ ക്ലിക്ക് ചെയ്യുക

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഓൺലൈൻ പഠനപരിപാടി
ബിഷപ്പ് ആൻഡ്രൂ കോസൻസിനൊപ്പം

സഭയുടെ ജീവിതത്തിലെ ദിവ്യകാരുണ്യരഹസ്യം
അമേരിക്കൻ ഐക്യനാടുകളിലെ മെത്രാന്മാരുടെ പ്രമാണരേഖ

eucharisticrevival.org
പഠനസഹായികൾക്കായുള്ള USCCB വെബ്സൈറ്റ്


പ്രാർഥനകൾ:

ആത്മീയ ദിവ്യകാരുണ്യസ്വീകരണ പ്രാർഥന

പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള പ്രാർത്ഥന

വിശുദ്ധ കുർബാനയ്ക്കു മുമ്പുള്ള പ്രാർഥന

ദിവ്യകാരുണ്യസന്നിധിയിലെ പ്രാർഥന


പ്രബോധനങ്ങൾ:

അധ്യായം 5 – പരമപരിശുദ്ധ കുർബാന
ഇതിൽനിന്ന്: എന്റെ കത്തോലിക്കാ ആരാധന!

ചോ. ഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ?

ചോ. ആസക്തികൾ: എനിക്ക് ദിവ്യകാരുണ്യം സ്വീകരിക്കാമോ?

ചോ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരുന്നെങ്കിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനു മുമ്പ് കുമ്പസാരിക്കണമോ?


സുവിശേഷ വിചിന്തനങ്ങൾ:

കുരിശും വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും