നിന്റെ പാത എന്നിലേക്കു നയിക്കുന്നു.
നിന്റെ സ്വരം എന്റെ സ്തുതി പാടുന്നു.
നിന്റെ കണ്ണുകൾ എന്നിലേക്കു നോക്കുന്നു.
നിന്റെ യാചനകൾ ഞാൻ കേൾക്കുന്നു.
നിന്റെ ചോദ്യങ്ങൾ ഞാൻ ശ്രദ്ധിച്ചു കേൾക്കുന്നു.
നിന്റെ ആവശ്യങ്ങൾ ഞാൻ നിറവേറ്റുന്നു.
എന്റെ വഴിയെക്കുറിച്ച് നീ സമാധാനത്തോടെയിരിക്കുക.
അത് പോകുന്ന ഗതി സ്വീകരിക്കുക,
കാരണം അത് മറ്റുള്ളവരെ എന്നിലേക്കു നയിക്കുന്നു.
ജീവിതത്തിന്റെ ഭാവി വെളിപ്പെടാൻ നീ കാത്തിരിക്കുന്നു.
നിന്റെ അരികിൽ എന്റെ കരം നീ കാണുമെന്ന് അറിഞ്ഞുകൊള്ളുക.
നിന്റെ സാഹചര്യത്തെക്കുറിച്ചുള്ള എന്റെ തിരുവിഷ്ടം സ്വീകരിക്കുക,
കാരണം അത് എന്റെ അഭിലാഷം നിറവേറ്റുന്നു.
സമാധാനത്തോടെയിരിക്കുക; നിന്റെ ഹൃദയം എനിക്കു സമർപ്പിക്കുക.
ആവശ്യാനുസരണം നിന്നിലൂടെ പ്രവർത്തിക്കാൻ എന്നെ അനുവദിക്കുക.
