ക്രിസ്മസ് ആശംസകൾ!

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം!
എന്റെ പ്രിയപ്പെട്ട നാഥനായ ഈശോയേ,
അഗാധമായ സ്നേഹത്തോടെ ഞാൻ അങ്ങയെ ആരാധിക്കുകയും അങ്ങയുടെ ജനനത്തിന്റെ ആഘോഷത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.
ഞങ്ങളോടുള്ള അങ്ങയുടെ സ്നേഹം അളന്നറിയാനാവാത്തതാണ്,
അത് മഹത്വപൂർണ്ണമാണ്
രൂപാന്തരപ്പെടുത്തുന്നതാണ്,
വിസ്മയാദരങ്ങൾ ഉണർത്തുന്നതാണ്,
ഓരോരുത്തരെയും ആഴത്തിൽ സ്പർശിക്കുന്നതുമാണ്.
ഞങ്ങളുടെ ഇടയിൽ വന്നു വസിക്കാൻ അങ്ങ് തിരഞ്ഞെടുത്തു,
ദാരിദ്ര്യത്തിന്റെയും തിരസ്കാരത്തിന്റെയും എളിമയുടെയും നടുവിൽ ജനിച്ചുകൊണ്ട്.
എങ്കിലും, താൻ ജന്മം നൽകിയിരിക്കുന്നത് ആർക്കാണെന്ന് അങ്ങയുടെ അമ്മ അറിഞ്ഞിരുന്നു,
അമ്മയുടെ ഹൃദയം അതീവ വാത്സല്യനിർഭരമായ സ്നേഹത്താൽ നിറഞ്ഞിരുന്നു
തന്റെ കുഞ്ഞും തന്റെ ദൈവവുമായ അങ്ങയെ ആരാധിച്ചപ്പോൾ.
പ്രിയ നാഥാ, എന്നെ സഹായിക്കണമേ.
അങ്ങയുടെ അമ്മയുടെ ഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ.
വിശുദ്ധ യൗസേപ്പിനോടും ദരിദ്രരായ ഇടയന്മാരോടുമൊപ്പം അങ്ങയെ ആരാധിക്കാൻ എന്നെ ക്ഷണിക്കണമേ.
അങ്ങയുടെ ജനനത്തിന്റെ മഹത്വപൂർണ്ണമായ ശക്തി എനിക്കു വെളിപ്പെടുത്തണമേ
അങ്ങ് അങ്ങയെത്തന്നെ നൽകിയ ഈ പരിപൂർണ്ണ ദാനത്തിലൂടെ എന്റെ ജീവിതത്തെ മാറ്റണമേ.
പ്രിയ നാഥനായ ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.
നവജാതനായ ലോകരക്ഷകനേ,
ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മറിയമമ്മേ, വിശുദ്ധ യൗസേപ്പേ,
എനിക്കുവേണ്ടിയും എല്ലാവർക്കുംവേണ്ടിയും പ്രാർത്ഥിക്കണമേ.
ആമ്മേൻ.
കൂടുതൽ ക്രിസ്മസ് ധ്യാനചിന്തകൾ:
ഇതും കാണുക: ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനം