എന്നോടു സംസാരിക്കുന്നതിലൂടെയാണ്, എന്റെ സഹായത്തോടെ,
ജീവിതത്തിൽ നീ നേരിടുന്ന കാര്യങ്ങൾ നിനക്കു മനസ്സിലാക്കാനാവുക.
എന്നോടൊപ്പം ചെലവഴിക്കുന്ന ആ സമയം സമാധാനപൂർണ്ണമായിരിക്കണം.
നാം പരസ്പരം ആഴത്തിൽ അറിയേണ്ടതുണ്ട്.
എന്നോടു സംസാരിക്കുകയും കേൾക്കുകയും കാണുകയും,
നിന്റെ ചുറ്റും ഞാൻ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അവബോധം പുലർത്തുകയും ചെയ്തുകൊണ്ട് ഇതു സാധിക്കുക.
ഇങ്ങനെയാണ് ഞാൻ നിനക്കു കാണിച്ചുതരുന്നത്,
നീ സന്തോഷവും ആനന്ദവും നിറഞ്ഞവനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന്.
നിന്റെ പ്രാർത്ഥന തുറന്ന മനസ്സോടെയുള്ളതും സമാധാനം നിറഞ്ഞതുമായിരിക്കണം.
എന്നെ ആഴത്തിൽ അറിയാൻ എന്നോടൊപ്പം സമയം ചെലവഴിക്കുക.
ഞാൻ നിനക്കു ധാരാളം അടയാളങ്ങളും അനുഗ്രഹങ്ങളും നൽകും,
നിന്റെ പ്രാർത്ഥനകളിൽ കൂടുതൽ ആത്മവിശ്വാസം വളർത്താൻ നിന്നെ സഹായിക്കുന്നതിനായി.
നിന്റെ ഭാരങ്ങൾ എന്നെ ഏൽപ്പിക്കാൻ ഭയപ്പെടരുത്,
കാരണം, എന്റെ ദൃഷ്ടിയിൽ അവ നിസ്സാരമാണ്.
കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ ഞാൻ നിന്നെ മേൽക്കുമേൽ സഹായിക്കും.
നീ എന്നെ സ്നേഹിക്കുന്നുവെന്ന് എന്നോടു പറയുക; എന്നോടുള്ള ഈ സ്നേഹം ജീവിതത്തിൽ പ്രകടമാക്കുക.
നിന്റെ ചുറ്റുമുള്ളവരുമായുള്ള ഇടപെടലുകളിൽ ഇതു ചെയ്യാനാകും.
സ്വാർത്ഥതയോ അക്ഷമയോ പുലർത്തരുത്,
എന്നോടൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ,
കാരണം, അത് എന്റെ സമാധാനത്തിലേക്കു നയിക്കുകയില്ല.
