മലയാളം

ധർമ്മസങ്കടങ്ങൾ

നീ ഉത്തരങ്ങൾ തേടുന്നു, കണ്ടെത്തുന്നതോ ചോദ്യങ്ങളും.
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ നീ കണ്ടെത്തുന്നു.
ഏത് ഉത്തരങ്ങളാണ് നിന്നെ തൃപ്തിപ്പെടുത്തുക?

ഈ ആശയക്കുഴപ്പങ്ങൾ നിന്റെ വിശ്വാസത്തെ പരീക്ഷിക്കുന്നു.
സത്യത്തിനായുള്ള നിന്റെ അന്വേഷണം കൂടുതൽ വിശാലമാകുന്നു
  ഈ അനുഭവങ്ങളിലൂടെ.
ഈ ആശയക്കുഴപ്പങ്ങളെ നീ എങ്ങനെ നേരിടുന്നു?

സമാധാനത്തിനായുള്ള നിന്റെ അന്വേഷണം നിന്നെ നയിക്കട്ടെ
  എന്നിൽ ആശ്വാസം കണ്ടെത്താൻ.
ഞാനാണ് നിന്റെ ഉത്തരം.
എന്നോട് ചോദിക്കുക;
  നിന്റെ ഉത്തരങ്ങൾക്കായി എന്നിലേക്കു നോക്കുക.

നീ പരിഹാരങ്ങൾ അറിയണമെന്നില്ല
  നിന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങൾക്കും,
  കാരണം, അതു നിന്നെ എന്റെ സ്വഭാവത്തിലേക്കു കൊണ്ടുവരും.

മനുഷ്യനെന്ന നിലയിലുള്ള നിന്റെ പരിമിതികൾ തിരിച്ചറിയുക; വിശ്വസിക്കുക
  നിന്റെ അറിവിനപ്പുറമുള്ള എല്ലാറ്റിന്റെയും ഭാഗമാണ് ഞാനെന്ന്.
നീ എനിക്കു കീഴടങ്ങുമ്പോൾ നിന്റെ വിശ്വാസം ശക്തിപ്പെടുന്നു.

നീ തേടുന്നത് എന്നിൽ കണ്ടെത്തുക;
  ഉള്ളതെല്ലാം ഞാനാണ്.
നീ തേടുന്ന സമാധാനം എന്നിൽ കണ്ടെത്തുക,
  കാരണം, ആവശ്യമായത് ഞാൻ നിനക്കു നൽകും.
നീ ആരാണെന്ന് എന്നിൽ കണ്ടെത്തുക,
  കാരണം, നീ തേടിയിരുന്നത് എന്നെയാണ്.

നിനക്കു മനസ്സിലാക്കാൻ കഴിയാത്തത് ഞാനാണ്.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം