മലയാളം

ഞാൻ സന്നിഹിതനാണ്

ഓരോ ദിവസവും എന്റെ സാന്നിധ്യത്തിന്റെ വാർത്തയുമായി വരുന്നു.
എന്റെ സാന്നിധ്യത്തിന്റെ ഈ അടയാളങ്ങൾ അന്വേഷിക്കുക.
നിന്റെ അനുദിന ജീവിതത്തിൽ എന്റെ സാന്നിധ്യം തിരിച്ചറിയുക.
നിനക്കു കണ്ടെത്താനായി ഞാൻ അവിടെയുണ്ട്.

ഈ സംഭവങ്ങൾ നിനക്കു വിശ്വാസം നൽകും.
അവ അന്വേഷിക്കുക, കാണുക, അവയിൽ ആനന്ദിക്കുക.
ഈ സംഭവങ്ങളിലൂടെയാണ് ഞാൻ നിനക്കു ബോധ്യപ്പെടുത്തുന്നത്
  എല്ലാറ്റിലുമുള്ള എന്റെ സാന്നിധ്യം.

നിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുമ്പോൾ,
  ഓരോ ദിവസവും എന്റെ സാന്നിധ്യം അന്വേഷിക്കുക
  നീ കണ്ടെത്തുന്നതിൽ വിശ്വസിക്കുക.

നിനക്കു സംശയങ്ങൾ ഉണ്ടാകുമ്പോൾ,
  എന്റെ പ്രവൃത്തികളിൽ ആശ്രയിക്കുക
  ഞാൻ നിന്നോടുകൂടെയുണ്ടെന്നു വിശ്വസിക്കുക.

നീ നിരാശയിൽ വഴിതെറ്റുമ്പോൾ,
  എന്റെ സാന്നിധ്യത്തിൽനിന്ന് പ്രത്യാശ നേടുക,
  കാരണം അത് എന്റെ നന്മയെക്കുറിച്ച് നിനക്കു ബോധ്യം നൽകും.

ഇവ ചെയ്യുക; അപ്പോൾ നിന്റെ ദർശനങ്ങൾ എന്റേതുപോലെയാകും.

നിന്റെ പ്രത്യാശ എന്റെ നന്മയിൽ കേന്ദ്രീകരിക്കും,
  നിന്റെ വിശ്വാസം ഏത് ആക്രമണത്തെയും ചെറുത്തുനിൽക്കും.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം