മലയാളം

ആത്മീയ വരങ്ങളും ദാനവും

നിനക്കു ലഭിച്ചിരിക്കുന്ന ഈ സമയം എന്റെ ദാനമാണ്.
അത് അതീവ ശ്രദ്ധയോടെ ഉപയോഗിക്കുക,
  കാരണം ഞാൻ നിശ്ചയിക്കുന്നതുപോലെ അത് അവസാനിക്കും.
മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ദാനം ഉപയോഗിക്കുക.
അവർക്കു ലഭിച്ച ദാനങ്ങൾ ആസ്വദിക്കാൻ അവരെ സഹായിക്കുക,
  ഞാൻ നിന്നെ സഹായിക്കുന്നതുപോലെ.

നീ നിന്റെ ദാനങ്ങൾ എന്നിൽനിന്ന് തേടട്ടെ.
നീ സമൃദ്ധമായ സന്തോഷം പകരട്ടെ
  നിന്റെ ചുറ്റുമുള്ളവർക്ക്.
ഇതിലും മഹത്തായ എന്തു ദാനമാണ് കണ്ടെത്താനാവുക?

നീ സമ്പർക്കത്തിൽ വരുന്നവർക്ക് സമാധാനം പകരുക.
അവർക്ക് ആനന്ദവും സമാധാനവും നൽകുക.
വേദന സഹിക്കുന്നവർക്ക് ജീവൻ പകരുക.
ഈ സഹനകാലം കടന്നുപോകാൻ അവരെ സഹായിക്കുക.

തങ്ങളുടെ സാഹചര്യങ്ങളോട് കോപം തോന്നുന്നവരോട് സൗമ്യമായി പെരുമാറുക.
അവർ നിന്റെ വഴിയിൽ വന്നുചേരുമ്പോൾ അവർക്ക് ജ്ഞാനം പകരുക.
നിന്റെ കണ്ണുകളിൽനിന്ന് അനുകമ്പ പ്രകാശിക്കട്ടെ
  അത് അവരുടെ വേദനയിലേക്കു കടന്നുചെല്ലട്ടെ.
നിന്റെ ശക്തി അവരുടെ വേദന സുഖപ്പെടുത്തും.

സൗഖ്യം ലഭിക്കാനായി ഞാൻ അവരെ നിന്റെ അടുക്കലേക്കു കൊണ്ടുവരുന്നു.
എന്റെ ശക്തി അവരിലേക്കു പ്രവഹിക്കട്ടെ.
ഈ മനുഷ്യർക്ക് എന്റെ ശക്തി ആവശ്യമാണ്.
ഈ ലക്ഷ്യത്തിനായി നിന്നെ ഉപയോഗിക്കാൻ എന്നെ അനുവദിക്കുക.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം