വിഭൂതിബുധനാഴ്ചയും ദുഃഖവെള്ളിയാഴ്ചയും കത്തോലിക്കർക്ക് ഉപവാസവും മാംസവർജനവും നിർബന്ധമായ ദിവസങ്ങളാണ്. കൂടാതെ, നോമ്പുകാലത്തെ വെള്ളിയാഴ്ചകളിൽ മാംസവർജനം നിർബന്ധമാണ്.
ലത്തീൻ കത്തോലിക്കാ സഭയിലെ അംഗങ്ങൾക്ക് 18 വയസ്സുമുതൽ 59 വയസ്സുവരെ ഉപവാസനിയമങ്ങൾ നിർബന്ധമാണ്. ഉപവസിക്കുമ്പോൾ ഒരുനേരം വയറുനിറയെ ഭക്ഷണവും, കൂടാതെ രണ്ടുനേരം ലഘുഭക്ഷണവും കഴിക്കാൻ അനുവാദമുണ്ട്. എന്നാൽ ഈ രണ്ടു ലഘുഭക്ഷണങ്ങളും ചേർന്നാലും ഒരുനേരത്തെ പൂർണഭക്ഷണത്തിന് തുല്യമാകരുത്. മാംസവർജനം സംബന്ധിച്ച നിയമങ്ങൾ ലത്തീൻ കത്തോലിക്കാ സഭയിലെ അംഗങ്ങൾക്ക് 14 വയസ്സുമുതൽ ബാധകമാണ്
പൗരസ്ത്യ കത്തോലിക്കാ സഭകളിലെ അംഗങ്ങൾ തങ്ങളുടെ സ്വന്തം സ്വയാധികാര സഭയുടെ പ്രത്യേക നിയമം പാലിക്കേണ്ടതാണ്.
കഴിയുമെങ്കിൽ, കർത്താവായ യേശുവിന്റെ പീഡാനുഭവത്തെയും മരണത്തെയും ആദരിക്കുന്നതിനും, അവിടുത്തെ ഉത്ഥാനത്തിൽ കൂടുതൽ പൂർണമായി പങ്കുചേരാനും കൂടുതൽ സന്നദ്ധതയോടെ അത് ആഘോഷിക്കാനും നമ്മെത്തന്നെ ഒരുക്കുന്നതിനുമായി, ദുഃഖവെള്ളിയാഴ്ചയിലെ ഉപവാസം ഈസ്റ്റർ ജാഗരണാഘോഷംവരെ (വിശുദ്ധ ശനിയാഴ്ച രാത്രി) “പാസ്കാ ഉപവാസം” എന്ന നിലയിൽ തുടരുന്നു.
ഉറവിടം: usccb.org