എന്തു പ്രകാശമാണ് നീ കാണുന്നത്
നിനക്കറിയാത്ത ഉത്തരങ്ങൾ തേടുമ്പോൾ?
നിന്റെ ഉത്തരങ്ങൾ അപര്യാപ്തമാകുന്നുവോ
അറിവു നേടാനുള്ള നിന്റെ ആഗ്രഹങ്ങൾക്കു മുന്നിൽ?
നീ ആശയക്കുഴപ്പത്തിലാകുന്നുവോ
നിന്റെ ആലോചനകളും അസ്വസ്ഥതയും നിമിത്തം?
നിനക്കു കഴിയുന്നില്ലെന്ന് ആദ്യം തിരിച്ചറിയുക
ജീവിതത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ.
അൽപം മാത്രമേ
നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ എന്നു മനസ്സിലാക്കുക.
നീ കനത്ത ഭാരം വഹിക്കുന്നുണ്ടെങ്കിൽ,
അത് ഇറക്കിവയ്ക്കുക.
നീ ഉയർത്തപ്പെടട്ടെ,
എന്റെ പ്രകാശം നീ തിരിച്ചറിയുമ്പോൾ.
അതിന്റെ ഊഷ്മളതയും പ്രീതിയും ആസ്വദിക്കുക.
അത് ഉളവാക്കുന്ന അനുഭൂതിയിൽനിന്ന് പ്രോത്സാഹനം നേടുക.
എന്റെ പ്രകാശം നിന്നെ നിറയ്ക്കട്ടെ
നിനക്ക് അജ്ഞാതമായവയാൽ.
ഇതിന് അനുവദിക്കുക.
ഇതിനായി അപേക്ഷിക്കുക.
ഇത് പ്രതീക്ഷിക്കുക.
