നിന്റെ സന്തോഷത്തിനും സമാധാനത്തിനുമായി എന്നിലേക്കു നോക്കുക;
ഈ ഫലങ്ങൾ നിനക്കു ലഭിക്കും,
നീ എന്റെ വചനമനുസരിച്ചു ജീവിക്കുന്നെങ്കിൽ.
അനേകം ചോദ്യങ്ങൾ ഉയരുന്നു,
പല ഉത്തരങ്ങളും നിനക്കറിയില്ല.
ഈ ഉത്തരങ്ങൾ നിന്റെ അറിവിന്റെ ഭാഗമായിത്തീരും,
ഞാൻ നിനക്കു നൽകുന്ന ജ്ഞാനത്തിനു നീ ചെവികൊടുക്കുന്നെങ്കിൽ.
ഈ ജ്ഞാനം മനസ്സിലാക്കാൻ നിന്നെ സഹായിക്കും,
നിനക്കായി നിർദേശിക്കപ്പെട്ടിരിക്കുന്ന വഴി.
ഈ മാർഗനിർദേശം തേടുക,
അതു നിനക്കു നൽകപ്പെടും.
മാറ്റത്തെ ഭയപ്പെടരുത്,
അതു നിന്റെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ളതാണ്.
മാറ്റത്തെ കാണുക,
ഞാൻ നൽകുന്ന ഒരു ദാനമായി,
നിന്റെ കാഴ്ചപ്പാടിനെ എന്റേതിനോട് കൂടുതൽ അടുപ്പിക്കുന്ന ദാനമായി.
കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനെ കാണുക,
ഞാൻ നൽകുന്ന ഒരു ദാനമായി.
നിന്റെ പ്രചോദനങ്ങളും ജ്ഞാനവും മറ്റുള്ളവരുമായി പങ്കുവയ്ക്കുക,
അങ്ങനെ അവർ വളരുകയും
എന്നെ കൂടുതൽ മനസ്സിലാക്കുകയും ചെയ്യട്ടെ.
ശക്തിക്കായി എന്നിലേക്കു നോക്കുക,
കാരണം ഈ അനുഗ്രഹം ഞാൻ നിനക്കു നൽകുന്നു,
നിനക്കത് ആവശ്യമാകുമ്പോഴെല്ലാം.
നിന്നെ ശക്തിപ്പെടുത്താൻ എന്റെ കൃപയ്ക്കായി അപേക്ഷിക്കുക.
നിന്റെ ശക്തി ഉപയോഗിക്കപ്പെടും,
മറ്റുള്ളവരെ എന്നിലേക്കു നയിക്കാൻ.
നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം തേടി എന്നിലേക്കു നോക്കുക.
ഞാൻ ഉത്തരം നൽകും,
നിന്റെ ചോദ്യങ്ങളുമായി നീ എന്റെയടുക്കൽ വരുന്നെങ്കിൽ.
എനിക്കുവേണ്ടി നീ ചെലവഴിക്കുന്ന സമയം നിന്റെ സമർപ്പണമാണ്.
നീ വഴികൾ തേടണം,
എന്റെ ജനത്തെ എന്നോടു കൂടുതൽ അടുപ്പിക്കുന്ന വഴികൾ.
നീ പുതിയ വഴികൾ സൃഷ്ടിക്കേണ്ടതില്ല;
നിരവധി സാഹചര്യങ്ങൾ ഇപ്പോൾത്തന്നെയുണ്ട്,
നിനക്കു സഹായം നൽകാൻ കഴിയുന്നവ.
ഇപ്പോൾത്തന്നെ ഉള്ളവ കണ്ടെത്തുക,
ആ ആവശ്യങ്ങൾ നിറവേറ്റാൻ നിന്റെ പങ്കു നൽകുക.
ഈ ആവശ്യങ്ങൾ നിനക്കു വ്യക്തമാകും,
അവ ഉണ്ടെന്ന ബോധ്യം നിനക്കുണ്ടെങ്കിൽ.
മറ്റുള്ളവരെ സഹായിക്കാൻ വഴികൾ തേടുക,
എന്നെക്കുറിച്ച് കൂടുതൽ ബോധ്യമുള്ളവരായിത്തീരാൻ.
അനേകം അവസരങ്ങൾ ലഭിക്കും,
ഈ പ്രവർത്തനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക്.
നിനക്കാവശ്യമായ ശക്തിക്കും മാർഗനിർദേശത്തിനുമായി എന്നിലേക്കു നോക്കുക.
ഈ ദാനങ്ങൾ നൽകി ഞാൻ നിന്നെ അനുഗ്രഹിക്കും,
ആവശ്യം വരുമ്പോൾ.
ഓരോ ദിവസവും നീ നേരിടുന്ന സങ്കീർണതകൾ മനസ്സിലാക്കാൻ എന്നിലേക്കു നോക്കുക,
കാരണം നീ നേരിടുന്ന ഓരോ പരീക്ഷണത്തിലും നീ പിന്തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ശരിയായ വഴി എപ്പോഴും തിരിച്ചറിയാൻ നിനക്കു കഴിയില്ല.
ഈ കൃപ തേടുക,
അതു നൽകപ്പെടും.
ഈ സത്യം സ്വീകരിക്കുക,
ഇത്തരത്തിലുള്ളവരുമായി അതു പങ്കുവയ്ക്കുക:
ആശയക്കുഴപ്പത്തിലായവർ, വഴിതെറ്റിക്കപ്പെട്ടവർ, അറിവില്ലാത്തവർ, ആത്മാവിൽ ദരിദ്രരായവർ.
പലപ്പോഴും എന്റെ വചനത്തിലൂടെ ഞാൻ നിന്നോടു സംസാരിക്കുന്നു,
നിനക്കു അടയാളങ്ങൾ കാണിച്ചുതരുകയും മാർഗനിർദേശവും പ്രചോദനവും നൽകുകയും ചെയ്യുന്നു.
ഈ വാക്കുകളും മാർഗനിർദേശവും നിനക്കുള്ളതാണ്,
എന്നെക്കുറിച്ചു കൂടുതൽ അറിയാനും
ഭൂമിയിലെ നിന്റെ സമയം ശരിയായി നയിക്കാനും.
ഞാൻ നൽകുന്ന മാർഗനിർദേശത്തെ ഗൗരവമായി എടുക്കുക;
ഈ സഹായത്തിനായി പ്രാർഥിക്കുക.
നിന്നെ സഹായിക്കാനും നയിക്കാനും എന്നോട് അപേക്ഷിക്കുക.
നിന്നെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നീ ഈ സഹായത്തെ ആശ്രയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നീ ചോദിക്കാതിരിക്കുമ്പോഴും പലപ്പോഴും ഞാൻ നിനക്കു സഹായം നൽകുന്നു.
ഞാൻ നിനക്കു നൽകുന്ന സഹായം പലപ്പോഴും നീ നിരസിക്കുന്നു.
എല്ലാ കാര്യങ്ങൾക്കും എന്നിലേക്കു നോക്കുക,
കാരണം നിനക്കാവശ്യമായതെല്ലാം ഞാൻ നൽകും.
നിനക്കു തോന്നുന്നവയെ അടിസ്ഥാനമാക്കി എന്റെ അനുഗ്രഹങ്ങളെ വിലയിരുത്തരുത്,
നിരുത്സാഹപ്പെടുത്തുന്നതോ ശിക്ഷയോ ആയി തോന്നുന്നവയെ അടിസ്ഥാനമാക്കി.
പലപ്പോഴും ഈ ദൗർഭാഗ്യങ്ങളെന്നു തോന്നുന്നവയാണ്
ഞാൻ നിനക്കു നൽകുന്ന ഏറ്റവും ഫലദായകമായ അനുഗ്രഹങ്ങൾ.
ഈ അനുഗ്രഹങ്ങൾക്കായി അപേക്ഷിക്കുകയും എന്നിലേക്കു നോക്കുകയും ചെയ്യുക.
