ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങു മാത്രമാണ് പരമപരിശുദ്ധനായ രാജാവും സകല ജനതകളുടെയും ഭരണാധികാരിയും.
ദിവ്യരാജാവേ, അങ്ങയിൽനിന്ന് കരുണയും സമാധാനവും നീതിയും സകല നന്മകളും ലഭിക്കുമെന്ന വലിയ പ്രതീക്ഷയോടെ, കർത്താവേ, ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ രാജാവായ കർത്താവേ, ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങൾ പിറന്ന നാടിനെയും സംരക്ഷിക്കണമേ.
പരമവിശ്വസ്തനേ, ഞങ്ങളെ കാത്തുകൊള്ളണമേ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ ശത്രുക്കളിൽനിന്നും അങ്ങയുടെ നീതിയുക്തമായ ന്യായവിധിയിൽനിന്നും ഞങ്ങളെ സംരക്ഷിക്കണമേ.
പരമാധികാരിയായ രാജാവേ, അങ്ങേക്കെതിരെ ഞങ്ങൾ ചെയ്ത പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ.
ഈശോയേ, അങ്ങ് കരുണയുടെ രാജാവാണ്.
ഞങ്ങൾ അങ്ങയുടെ നീതിയുക്തമായ ന്യായവിധിക്ക് അർഹരായിരിക്കുന്നു
കർത്താവേ, ഞങ്ങളോടു കരുണ തോന്നി ഞങ്ങളോടു ക്ഷമിക്കണമേ.
അങ്ങയുടെ മഹാകരുണയിൽ ഞങ്ങൾ ശരണപ്പെടുന്നു.
അത്യന്തം ഭയഭക്തി ഉളവാക്കുന്ന രാജാവേ, ഞങ്ങൾ അങ്ങയുടെ മുമ്പിൽ തലകുനിച്ചു പ്രാർത്ഥിക്കുന്നു;
അങ്ങയുടെ വാഴ്ചയും അങ്ങയുടെ രാജ്യവും ഭൂമിയിൽ അംഗീകരിക്കപ്പെടുമാറാകട്ടെ.
ആമ്മേൻ.