മലയാളം

കുടുംബങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന

സ്നേഹവും കരുണയും നിറഞ്ഞ ഞങ്ങളുടെ പിതാവായ ദൈവമേ, എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിച്ച് സ്നേഹത്തിന്റെയും പരസ്പരസഹായത്തിന്റെയും പരിപൂർണമായ ഐക്യത്തിൽ കാത്തുപരിപാലിക്കണമേ.

പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള മനോഭാവം ഓരോ അംഗത്തിലും വളർത്തണമേ.

വഴക്കുകളും വിദ്വേഷവും അവരിൽനിന്ന് അകറ്റണമേ; ഇടയ്ക്കുണ്ടാകുന്ന വീഴ്ചകളിൽ ക്ഷമയും സമാധാനവും അവരിൽ വളർത്തണമേ.

മാതാപിതാക്കളുടെ പരസ്പരസ്നേഹവും വാത്സല്യവും നല്ല മാതൃകയാകട്ടെ.

മറ്റുള്ളവരെ ബഹുമാനിക്കാനും പക്വമായ സ്വാതന്ത്ര്യത്തിലേക്കു വളരാനും കുട്ടികളിൽ ആത്മാഭിമാനം വളർത്തണമേ.

ഞങ്ങളുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലൂടെ, കുടുംബങ്ങളുടെ പരസ്പരസ്നേഹവും ബഹുമാനവും ഇഹത്തിലും പരത്തിലും ക്രൈസ്തവജീവിതത്തിന്റെ അടയാളമാകട്ടെ.

ആമ്മേൻ.


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ