മലയാളം

സംതൃപ്തി

എന്റെ പ്രത്യാശയല്ലാതെ മറ്റെന്തു പ്രത്യാശയുണ്ട്?
എന്തു പ്രോത്സാഹനമാണുള്ളത്,
  എന്റെ പ്രോത്സാഹനമല്ലാതെ?
എന്റെ സ്നേഹത്തെക്കാൾ ശക്തമായ സ്നേഹം ഏതാണ്?

ഒരു ശ്വാസം വായുപോലും അർഥവത്തല്ല,
  എന്റെ വഴിനടത്തലില്ലാതെ.
നിന്റെ ദിവസത്തിലെ ഒരു മിനിറ്റിനുപോലും മൂല്യമില്ല,
  എന്റെ മാർഗനിർദേശമില്ലാതെ.

എന്റെ വഴിയിലൂടെ നടന്ന് നിന്റെ പാത കാണുക.
എന്റെ രീതികൾ തേടി നിന്റെ ദിശ മനസ്സിലാക്കുക.
എന്റെ വാക്കുകൾ സ്വീകരിച്ച് എന്റെ പദ്ധതി തിരിച്ചറിയുക.

ഒരു നിമിഷംപോലും കടന്നുപോകുന്നില്ല,
  നീ എന്റെ കൺമുമ്പിലില്ലാതെ.
ഞാൻ എപ്പോഴും നിന്റെ ഉള്ളിലുണ്ട്.
എന്റെ സാന്നിധ്യം തേടുക,
  ഞാൻ നിന്നോടുകൂടെയുണ്ടെന്ന് അറിയുക.
എന്റെ സ്വഭാവം തിരിച്ചറിയുക,
  ഞാൻ നിന്നെ കരുതുന്നുവെന്ന് അറിയുക.
നിന്റെ സമയമാകെ എന്റെ സ്വഭാവം നിറഞ്ഞുനിൽക്കട്ടെ,
  നിനക്കു തൃപ്തിയും
  ഓരോ ദിവസം പിന്നിടുമ്പോഴും സംതൃപ്തിയും നൽകാൻ.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം