മലയാളം

മാർഗദർശനം

നീ എന്നിലേക്കു നോക്കുമ്പോൾ
  വഴികാട്ടലും മാർഗദർശനവും തേടി,
  ഞാൻ ഉത്തരം നൽകും.
ഞാൻ നിനക്ക് അനുഗ്രഹമായി നൽകുന്ന ഉത്തരങ്ങൾ മുൻകൂട്ടി ഊഹിക്കരുത്.

അടയാളങ്ങൾക്കും സ്വാധീനങ്ങൾക്കും ചെവികൊടുക്കുക
  അപ്രതീക്ഷിതമായി വരുന്നവയ്ക്ക്.
പലപ്പോഴും പ്രാർത്ഥിക്കുക;
  ഇതു നിന്നെ സഹായിക്കും
  സത്യം എന്തെന്നു തിരിച്ചറിയാൻ.

അമിതമായി പ്രതികരിക്കരുത്,
  എന്തെന്നാൽ ഞാൻ സമ്മർദത്തിലാക്കുന്നില്ല
  എന്റെ മാർഗദർശനം ചോദിക്കുകയും
  എന്നിൽനിന്ന് വഴികാട്ടൽ തേടുകയും ചെയ്യുന്നവരെ.

നീ എന്നെ അനുവദിച്ചാൽ ഞാൻ നിന്റെ ജീവിതത്തെ നയിക്കും.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം