മലയാളം

ദിശ

ലോകത്തിന്റെ വഴികളെക്കുറിച്ച് നീ ചിന്തിക്കുമ്പോൾ,
  അത് നിന്നെ പഠിപ്പിക്കുന്നതിനെക്കുറിച്ചും നീ എങ്ങനെ പ്രലോഭിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കുമ്പോൾ,
  എന്റെ പ്രബോധനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക.

ഞാൻ നിനക്കൊരു വഴി നൽകിയിട്ടുണ്ട്.
  നീ അപേക്ഷിച്ചാൽ, നിനക്കു കൃപയും നൽകും,
  ഈ വഴി പിന്തുടരാനുള്ള കൃപ.
ഞാൻ നിന്നെ നിർബന്ധിക്കുകയില്ല.

ആ വചനങ്ങൾ പരിഗണിക്കാൻ സന്നദ്ധനായിരിക്കുക,
  മറ്റുള്ളവരിലൂടെ ഞാൻ നിനക്കു നൽകുന്ന ആ വചനങ്ങൾ.

നീ ഒരു ക്രമം തിരിച്ചറിയും;
  നിന്റെ വിവേകത്താൽ
  എന്റെ വഴി പിന്തുടരുകയും ചെയ്യും.
ഇത് നിന്നെ എന്റെ അടുക്കലേക്കു നയിക്കും.

ഞാൻ നിന്നെ നയിക്കും,
  എന്റെ വചനങ്ങളാലും മാർഗനിർദേശത്താലും.
ഞാൻ ഇതു നിനക്കു നൽകുന്നു,
  എന്നിൽനിന്നുള്ള ഒരു ദാനമായി.

ഏതു വഴി പിന്തുടരണമെന്ന് ഞാൻ നിനക്കു കാണിച്ചുതരും,
  കാരണം, എല്ലായ്പ്പോഴും നിനക്കു വ്യക്തമായി നിർണയിക്കാൻ കഴിയുകയില്ല,
  നീ പിന്തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന വഴി ഏതാണെന്ന്.
ഞാൻ നിനക്കായി ഇതു ചെയ്യും,
  എന്റെ മാർഗനിർദേശത്തിനായി നീ അപേക്ഷിക്കുമ്പോൾ.

പല വഴികളുണ്ട്,
  പിന്തുടരാൻ നിനക്കു തിരഞ്ഞെടുക്കാവുന്നവ.
ഞാൻ നിനക്കു ദാനങ്ങൾ നൽകും,
  നിനക്ക് ആവശ്യമായ ദാനങ്ങൾ,
  നിനക്കായി എനിക്കുള്ള പദ്ധതി നിറവേറ്റാൻ.

എന്റെ കുഞ്ഞായിരിക്കുക;
  സമാധാനവും സന്തോഷവും നൽകാൻ എന്നെ സഹായിക്കുക,
  ഞാൻ ആകാംക്ഷയോടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ദാനങ്ങൾ ആഗ്രഹിക്കുന്നവർക്ക്.
നീ എനിക്കായി ഇതു ചെയ്യുമ്പോൾ,
  നീ സമാധാനവും നിറവും അനുഭവിക്കും;
  അവ കവിതകളിലും എഴുത്തുകളിലും കാണുന്നതിൽനിന്നു വ്യത്യസ്തമായിരിക്കും,
  മനുഷ്യസ്വപ്നങ്ങളെക്കുറിച്ചുള്ള കവിതകളിലും എഴുത്തുകളിലും കാണുന്നതിൽനിന്ന്.
നിന്നെ കാത്തിരിക്കുന്നത് എന്തെന്നു മനസ്സിലാക്കാൻ എന്റെ സമാധാനം നിന്നെ പ്രാപ്തനാക്കും.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം