ഉയിർപ്പുകാല ധ്യാനങ്ങൾക്ക് ഒരു ആമുഖം
- യേശുവിന്റെ ഉത്ഥാനവും ആദ്യ പ്രത്യക്ഷീകരണവും
- രണ്ടാം പ്രത്യക്ഷീകരണം
- മൂന്നാം പ്രത്യക്ഷീകരണം
- നാലാം പ്രത്യക്ഷീകരണം
- അഞ്ചാം പ്രത്യക്ഷീകരണം
- ആറാം പ്രത്യക്ഷീകരണം
- ഏഴാം പ്രത്യക്ഷീകരണം
- എട്ടാം പ്രത്യക്ഷീകരണം
- ഒൻപതാം പ്രത്യക്ഷീകരണം
- മറ്റു പ്രത്യക്ഷീകരണങ്ങൾ
- യേശുവിന്റെ സ്വർഗാരോഹണം
- ദൈവസ്നേഹം പ്രാപിക്കാനുള്ള മനനം
മുഖ്യചിത്രം: ലൂക്ക ജിയോർദാനോ – ഉത്ഥാനം
പേപ്പർബാക്ക് പതിപ്പായും ഇലക്ട്രോണിക് പുസ്തകമായും ലഭ്യമാണ്:
Amazon – Google Play– iTunes – Barnes & Noble
ആമുഖം
പതിനൊന്ന് ധ്യാനങ്ങളടങ്ങിയ ഈ വിഭാഗത്തിൽ, ഉത്ഥിതനായ ക്രിസ്തുവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളിലും അവിടുത്തെ സ്വർഗാരോഹണത്തിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ വിഭാഗത്തിലെ ധ്യാനങ്ങളും അഭ്യാസങ്ങളും വിശുദ്ധ ഇഗ്നേഷ്യസിന്റെ ആധ്യാത്മിക അഭ്യാസങ്ങൾ എന്ന ഗ്രന്ഥത്തിലെ “നാലാം വാരം” അടിസ്ഥാനമാക്കിയുള്ളവയാണ്. ഇവ ഈസ്റ്റർ ദിനത്തിൽ ആരംഭിച്ച്, പെന്തക്കുസ്താ മഹോത്സവം ആഘോഷിക്കുന്ന ഉയിർപ്പുകാലത്തിന്റെ അവസാനംവരെ ഉപയോഗിക്കേണ്ടതാണ്.
പശ്ചാത്തലം വ്യക്തമാക്കുന്നതിനായി ഈ വിഭാഗത്തിലെ ധ്യാനങ്ങളിൽ വിശുദ്ധ ഗ്രന്ഥഭാഗത്തിന് ഒരു ആമുഖം നൽകും. തുടർന്ന്, നിങ്ങൾക്ക് സാവധാനത്തിലും ശ്രദ്ധാപൂർവവും പ്രാർഥനാപൂർവവും ധ്യാനിക്കാനായി വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ നൽകും. ധ്യാനത്തിന്റെയും മനനത്തിന്റെയും ഇഗ്നേഷ്യൻ രീതികൾ നിങ്ങൾക്ക് ഇതിനകം സുപരിചിതമായിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ, ഈ കാലയളവിൽ ബുള്ളറ്റ് രൂപത്തിലുള്ള സൂചനകൾ നൽകുന്നില്ല. അതിനാൽ, വിശുദ്ധ ഗ്രന്ഥഭാഗത്തിന്റെ പശ്ചാത്തലം വായിച്ചശേഷം, നിങ്ങളുടെ ധ്യാനത്തിനായി ആ ഗ്രന്ഥഭാഗം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ആ പശ്ചാത്തലത്തിൽ നിങ്ങളെത്തന്നെ പ്രതിഷ്ഠിച്ച്, ഓരോ വരിയും ആസ്വദിച്ച്, പരിശുദ്ധാത്മാവിന്റെ തിരുഹിതമനുസരിച്ച് നിങ്ങളോടു സംസാരിക്കാൻ അവിടുത്തെ അനുവദിക്കുക.
