മലയാളം

മൂന്നാം പ്രത്യക്ഷീകരണം

വിശുദ്ധ മണിക്കൂറിന്റെ ക്രമം

തിരുവചനവായന: മത്തായി 28:8–10

പശ്ചാത്തലം: രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഉത്ഥാനദർശനത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ, മഗ്ദലനമറിയം മാത്രമല്ല, മറ്റു രണ്ടു മറിയമാരും ഉത്ഥിതനായ നമ്മുടെ കർത്താവിനെ കണ്ടുമുട്ടി.

ഈശോ താൻ പറഞ്ഞതുപോലെ ഉത്ഥാനം ചെയ്തുവെന്ന് ദൂതൻ അറിയിച്ചതിനുശേഷം, ദൂതൻ പറഞ്ഞ കാര്യങ്ങൾ ശിഷ്യന്മാരെ അറിയിക്കാൻ അവർ “ഭയത്തോടും വലിയ സന്തോഷത്തോടുംകൂടെ” പുറപ്പെടുന്നു. എത്ര അത്ഭുതകരമായ വികാരസംഗമം! ഈ സംഭവം അവരെ വിസ്മയിപ്പിക്കുകയും അതിന്റെ മഹത്ത്വം അവർക്ക് ഉൾക്കൊള്ളാനാവാത്തവിധം അനുഭവപ്പെടുകയും ചെയ്തതിനാലാണ് അവർക്ക് “ഭയം” തോന്നിയത്. എന്നാൽ “വലിയ സന്തോഷം” അവരിൽ അതിയായ ആവേശമുണർത്തി. അതിനാൽ, ദൂതൻ നിർദേശിച്ചതുപോലെ ശിഷ്യന്മാരെ അറിയിക്കാൻ അവർ വേഗം പുറപ്പെട്ടു.

അവരെ ഏറെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, വഴിയിൽവച്ച് ഈശോ അവരെ കണ്ടുമുട്ടി. അവർ അവിടുത്തെ മുമ്പിൽ നിലത്തു വീണ്, അവിടുത്തെ പാദങ്ങളിൽ പിടിച്ച് അവിടുത്തെ ആരാധിച്ചു എന്നതു ശ്രദ്ധിക്കുക.

ഈശോ അവരോടു പറഞ്ഞ വാക്കുകൾ നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളോടും സംസാരിക്കേണ്ടതാണ്. “ഭയപ്പെടേണ്ട”, “പോയി അറിയിക്കുക…” നമ്മുടെ കർത്താവിൽ അത്യഗാധമായ വിശ്വാസമുണ്ടായിരിക്കാനും സുവിശേഷപ്രഘോഷണത്തിനായി നിങ്ങളുടെ ജീവിതം സമർപ്പിക്കാനുമുള്ള ആഹ്വാനമാണിത്. ഈ വിശുദ്ധ സ്ത്രീകളെപ്പോലെ അചഞ്ചലമായ വിശ്വാസവും ധൈര്യവുമുള്ളവരെയാണ് നമ്മുടെ കർത്താവ് സുവിശേഷം പങ്കുവയ്ക്കാനുള്ള ദൗത്യത്തിനായി പ്രത്യേകിച്ച് അയയ്ക്കുന്നത്.

വിചിന്തനം: നിങ്ങൾക്കു പരിചിതമായ ധ്യാനത്തിന്റെയും മനനത്തിന്റെയും രീതികൾ ഉപയോഗിച്ച് മത്തായി 28:8–10 പ്രാർത്ഥനാപൂർവം വിചിന്തനം ചെയ്യുക.

മുഖ്യചിത്രം: വിശുദ്ധ സ്ത്രീകൾക്ക് ഈശോ പ്രത്യക്ഷപ്പെടുന്നു, ടിസ്സോ

ഉയിർപ്പുകാല ധ്യാനങ്ങൾക്ക് ഒരു ആമുഖം

  1. യേശുവിന്റെ ഉത്ഥാനവും ആദ്യ പ്രത്യക്ഷീകരണവും
  2. രണ്ടാം പ്രത്യക്ഷീകരണം
  3. മൂന്നാം പ്രത്യക്ഷീകരണം
  4. നാലാം പ്രത്യക്ഷീകരണം
  5. അഞ്ചാം പ്രത്യക്ഷീകരണം
  6. ആറാം പ്രത്യക്ഷീകരണം
  7. ഏഴാം പ്രത്യക്ഷീകരണം
  8. എട്ടാം പ്രത്യക്ഷീകരണം
  9. ഒൻപതാം പ്രത്യക്ഷീകരണം
  10. മറ്റു പ്രത്യക്ഷീകരണങ്ങൾ
  11. യേശുവിന്റെ സ്വർഗാരോഹണം
  12. ദൈവസ്നേഹം പ്രാപിക്കാനുള്ള മനനം

ഉള്ളടക്കം