മലയാളം

വിഷാദത്തെ നേരിടാൻ സഹായം

ഓ ക്രിസ്തുയേശുവേ,

എല്ലാം അന്ധകാരത്തിലാകുമ്പോൾ
എന്റെ ബലഹീനതയും നിസ്സഹായതയും ഞാൻ അനുഭവിക്കുമ്പോൾ,
അങ്ങയുടെ സാന്നിധ്യം എനിക്ക് അനുഭവവേദ്യമാക്കണമേ,
അങ്ങയുടെ സ്നേഹവും അങ്ങയുടെ ശക്തിയും.
പൂർണ്ണമായി ആശ്രയിക്കാൻ എന്നെ സഹായിക്കണമേ—
അങ്ങയുടെ സംരക്ഷണമേകുന്ന സ്നേഹത്തിലും
ശക്തിപകരുന്ന കരുത്തിലും,
ഒന്നും എന്നെ ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യാതിരിക്കേണ്ടതിന്.
എന്തെന്നാൽ, അങ്ങയോടു ചേർന്നു ജീവിക്കുമ്പോൾ,
ഞാൻ അങ്ങയുടെ കരം കാണും,

എല്ലാറ്റിലൂടെയും അങ്ങയുടെ ഉദ്ദേശ്യവും അങ്ങയുടെ തിരുവുള്ളവും കാണും.

ആമ്മേൻ.

 ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് രചിച്ചത്