മലയാളം

പെസഹാവ്യാഴത്തിനുള്ള പ്രാർത്ഥനാധ്യാനം

എന്റെ ഏറ്റവും പ്രിയപ്പെട്ട കർത്താവായ യേശുവേ, ഈ രാത്രിയിൽ അങ്ങ് അപ്പോസ്തലന്മാരോടൊപ്പം അവസാനത്തെ അത്താഴം പങ്കിടാൻ അവരോടുകൂടെ ഒരുമിച്ചുകൂടി.  എന്നാൽ ഇത് സാധാരണമായ ഒരു അത്താഴമായിരുന്നില്ല.  ലോകത്തിന്റെ രക്ഷയ്ക്കായി ഉടൻ കുരിശിൽ മുറിക്കപ്പെടാനിരുന്ന അങ്ങയുടെ അതിപരിശുദ്ധമായ ശരീരത്തിന്റെയും ചിന്തപ്പെടാനിരുന്ന രക്തത്തിന്റെയും ദാനമായിരുന്നു ഇത്.  

പ്രിയ കർത്താവേ, ഈ രാത്രി അങ്ങയോടൊപ്പം പ്രാർഥനയിലും ധ്യാനത്തിലും ചെലവഴിക്കാൻ എന്നെ അനുവദിക്കണമേ.  അത്താഴത്തിനുശേഷം, അങ്ങ് അറസ്റ്റിനെ നേരിടാൻ ഒരുങ്ങുമ്പോൾ, ഒരു മണിക്കൂർ അങ്ങയോടൊപ്പം ഉണർന്നിരുന്ന് ജാഗരിക്കാൻ അങ്ങ് അപ്പോസ്തലന്മാരെ ക്ഷണിച്ചു.  എന്നാൽ അപ്പോസ്തലന്മാർ ഉറങ്ങിപ്പോയി; കഠിനമായ വേദനയിൽ അവർ അങ്ങയെ തനിച്ചാക്കി.

പ്രിയ കർത്താവേ, ഈ രാത്രി അങ്ങയോടൊപ്പം ജാഗരണത്തിൽ ചെലവഴിക്കാനുള്ള അങ്ങയുടെ സ്നേഹപൂർണമായ മൃദുവായ ക്ഷണം ഞാൻ സ്വീകരിക്കുന്നു.  എന്റെ പാപങ്ങൾക്കുവേണ്ടി അങ്ങ് സഹിക്കാനിരുന്ന പീഡനങ്ങളെ നേരിട്ട അങ്ങയുടെ ഹൃദയത്തിലേക്ക് എനിക്കു പ്രവേശിക്കാനാകട്ടെ.  അങ്ങയുടെ തിരുഹൃദയത്തെ ആശ്വസിപ്പിക്കാനും അതിൽനിന്ന് ഒഴുകിയ സ്നേഹവും കരുണയും അറിയാനും എനിക്കു കഴിയട്ടെ.

കർത്താവേ, എന്റെ ജീവിതത്തിലെ കുരിശുകളെ നേരിടുമ്പോൾ, പിതാവിന്റെ തിരുഹിതത്തിന് “അതെ” എന്നു പറയാൻ അങ്ങയുടെ ദിവ്യമായ ധൈര്യവും ശക്തിയും എനിക്കു നൽകണമേ.  എന്നോടുള്ള അങ്ങയുടെ സ്നേഹം സമൃദ്ധവും എല്ലാ വിധത്തിലും പരിപൂർണവുമാണ്.  ആ സ്നേഹം അറിയാനും അതിനെ ആശ്ലേഷിക്കാനും എന്റെ ജീവിതത്തിലേക്കു കടന്നുവരാൻ അതിനെ അനുവദിക്കാനും എന്നെ സഹായിക്കണമേ.

പ്രിയ കർത്താവേ, ഈ രാത്രി ഞാൻ അങ്ങയോടൊപ്പം ജാഗരിക്കുന്നു.  ഞാൻ അങ്ങയെ സ്നേഹിക്കുന്നു; പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

അവിടുന്ന് ചെയ്തതെന്തെന്ന് തിരിച്ചറിയുക

വിശുദ്ധിയിൽ നമ്മുടെ മാതൃക

ദിവ്യകാരുണ്യത്തിലെ സ്വാതന്ത്ര്യം

വിശുദ്ധ കുർബാനയാകുന്ന ഏക സത്യബലി

ദിവ്യകാരുണ്യത്താൽ പരിപോഷിപ്പിക്കപ്പെടുന്ന സേവനത്തിലെ എളിമ

വിശുദ്ധിയിൽ നമ്മുടെ മാതൃക

പരമമായ എളിമയാൽ ശുദ്ധീകരണം

പെസഹാവ്യാഴത്തിനായി കൂടുതൽ വിഭവങ്ങൾ

പെസഹാവ്യാഴത്തിനുള്ള വായന

വിശുദ്ധ വാരത്തിനായി കൂടുതൽ

വിശുദ്ധവാരത്തിലെ എല്ലാ ദൈനംദിന ധ്യാനചിന്തകളും

ദൈവകരുണയെക്കുറിച്ചുള്ള ധ്യാനചിന്തകൾ

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)

എളിമയുടെ ലുത്തിനിയ

സഹനങ്ങളെ കുരിശിനോടു ചേർക്കൽ

ആത്മസമർപ്പണ പ്രാർഥന

സമർപ്പണ പ്രാർത്ഥന

കവിത – കനൽത്തീ