
രാവിൽനിന്നു രാവിലേക്ക്,
തണുപ്പിലും ഭയത്തിലും,
കരിക്കനൽത്തീക്കരികിൽ ഞാൻ നിന്നു,
അവിടെ തീ കാഞ്ഞുകൊണ്ട്,
ഞാൻ ശപിക്കുകയും ആണയിടുകയും ചെയ്തു,
എന്നെത്തന്നെ നുണയനായി വെളിപ്പെടുത്തി.
“നീ ഗലീലിയിൽനിന്നുള്ളവൻ,
സർവസൗമ്യനായ അവന്റെ സുഹൃത്ത്,
അല്ലയോ?”
പൂവൻകോഴി കൂവി.
“നീ പറയുന്ന ആ മനുഷ്യനെ
എനിക്കറിയില്ല.”
എന്നാൽ അപ്പോൾ അവൻ തിരിഞ്ഞുനോക്കി,
അവന്റെ നോട്ടത്തിൽനിന്നു കൊളുത്തിയ
ഒരു ജ്വാല എന്നിൽ ആളിക്കത്തി,
അപ്പോൾ ഞാൻ കരഞ്ഞു,
പാലിക്കാത്ത ശപഥങ്ങളെയോർത്തും
ഉദാസീനതയിൽ കഴിഞ്ഞ എന്റെ നാളുകളെയെല്ലാം ഓർത്തും.
അവൻ വിചാരണ ചെയ്യപ്പെട്ടപ്പോൾ
ഞാൻ അവനെ തള്ളിപ്പറഞ്ഞു,
പരീക്ഷയിൽ ഞാൻ പരാജയപ്പെട്ടു,
ഞാൻ വാക്കുനൽകിയിരുന്നെങ്കിലും,
അവനോടൊപ്പം മരിക്കുമെന്ന്,
മറ്റെല്ലാവരും അവനെ കൈവിട്ടാലും.
പശ്ചാത്താപം നിറഞ്ഞ മനസ്സും
ഒഴിഞ്ഞ വലകളുമായി,
ഞാൻ പഴയ തൊഴിലിലേക്കു മടങ്ങി.
എന്നാൽ പുലരി വന്നപ്പോൾ,
അവൻ എന്റെ പേരു വിളിച്ചു,
കരിക്കനൽത്തീ കത്തിക്കൊണ്ടിരിക്കെ.
ഇപ്പോൾ കടൽത്തീരത്ത്,
അവൻ വീണ്ടും ചോദിക്കുന്നു,
ഞാൻ അവന്റെ സുഹൃത്താകുമോ എന്ന്
മണൽപ്പരപ്പിൽവച്ച്,
കുത്തിത്തുളയ്ക്കപ്പെട്ട കരങ്ങളാൽ,
മേയിക്കാൻ തന്റെ ആടുകളെ എനിക്കു നൽകുന്നു.
-ഫാ. തിമോത്തി ജെ. ഡ്രേപ്പർ
വിശുദ്ധവാരത്തിനും ഉയിർപ്പുതിരുനാളിനുമുള്ള പ്രാർഥനകൾ
മുഖ്യചിത്രം: യാൻ വാൻ ഡെ വെനെ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി
