മലയാളം

എളിമയുടെ ലുത്തിനിയ

ശാന്തശീലനും വിനീതഹൃദയനുമായ ഈശോയേ!
എന്റെ പ്രാർത്ഥന കേൾക്കണമേ.
 
മറ്റുള്ളവരുടെ മതിപ്പ് നേടാനുള്ള ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
സ്നേഹിക്കപ്പെടാനുള്ള ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
വാഴ്ത്തപ്പെടാനുള്ള ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
ആദരിക്കപ്പെടാനുള്ള ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
പ്രശംസിക്കപ്പെടാനുള്ള ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
മറ്റുള്ളവരെക്കാൾ എനിക്കു മുൻഗണന ലഭിക്കണമെന്ന ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
മറ്റുള്ളവർ എന്നോടു ഉപദേശം തേടണമെന്ന ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
അംഗീകാരം ലഭിക്കാനുള്ള ആഗ്രഹത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
അപമാനിക്കപ്പെടുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
നിന്ദിക്കപ്പെടുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
ശാസനകൾ ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
അപവാദങ്ങൾക്ക് ഇരയാകുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
വിസ്മരിക്കപ്പെടുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
പരിഹസിക്കപ്പെടുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
അനീതിക്ക് ഇരയാകുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
സംശയിക്കപ്പെടുമെന്ന ഭയത്തിൽനിന്ന്,
ഈശോയേ, എന്നെ മോചിപ്പിക്കണമേ.
 
എന്നെക്കാൾ അധികം മറ്റുള്ളവർ സ്നേഹിക്കപ്പെടാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
എന്നെക്കാൾ അധികം മറ്റുള്ളവർ മതിക്കപ്പെടാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
ലോകത്തിന്റെ ദൃഷ്ടിയിൽ, മറ്റുള്ളവർ വളരുകയും ഞാൻ കുറയുകയും ചെയ്യാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
മറ്റുള്ളവർ തിരഞ്ഞെടുക്കപ്പെടുകയും ഞാൻ മാറ്റിനിർത്തപ്പെടുകയും ചെയ്യാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
മറ്റുള്ളവർ പ്രശംസിക്കപ്പെടുകയും ഞാൻ ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്യാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
എല്ലാ കാര്യങ്ങളിലും എന്നെക്കാൾ മറ്റുള്ളവർക്കു മുൻഗണന ലഭിക്കാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
ഞാൻ ആയിരിക്കേണ്ടത്ര വിശുദ്ധിയിൽ എത്തണമെന്ന വ്യവസ്ഥയിൽ, മറ്റുള്ളവർ എന്നെക്കാൾ വിശുദ്ധരായിത്തീരാൻ,
ഈശോയേ, അത് ആഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.
 
ആമ്മേൻ.
 
ആഴത്തിലുള്ള വിചിന്തനത്തിനായി, എളിമയുടെ ലുത്തിനിയയെക്കുറിച്ചുള്ള രണ്ടാം അധ്യായം കാണുക: “വിശുദ്ധിയിലേക്കുള്ള പാത”

കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ