ഗെമാൽഡെഗാലറി ബെർലിൻ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി
പിതാവേ,
ഞാൻ എന്നെത്തന്നെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു;
അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളണമേ.
അങ്ങ് എന്തു ചെയ്താലും ഞാൻ അങ്ങയോടു നന്ദി പറയുന്നു:
ഞാൻ എല്ലാറ്റിനും സന്നദ്ധനാണ്, എല്ലാം സ്വീകരിക്കുന്നു.
അങ്ങയുടെ ഹിതം മാത്രം എന്നിൽ നിറവേറട്ടെ,
അങ്ങയുടെ എല്ലാ സൃഷ്ടികളിലും –
കർത്താവേ, ഇതിലധികമൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു:
എന്റെ ഹൃദയത്തിലെ മുഴുവൻ സ്നേഹത്തോടുംകൂടെ അതിനെ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു,
എന്തെന്നാൽ, കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അതിനാൽ എന്നെത്തന്നെ നൽകാനും,
ഒന്നും മാറ്റിവയ്ക്കാതെ അങ്ങയുടെ കരങ്ങളിൽ എന്നെത്തന്നെ സമർപ്പിക്കാനും എനിക്ക് ആവശ്യമുണ്ട്,
അതിരില്ലാത്ത വിശ്വാസത്തോടെ,
എന്തെന്നാൽ അങ്ങ് എന്റെ പിതാവാണ്.
ആമ്മേൻ.
വിശുദ്ധ ചാൾസ് ദെ ഫൂക്കോ
