
അങ്ങയുടെ വലതുവശത്തു ഞാൻ തൂങ്ങിനിന്നു,
അങ്ങയുടെ ഓരോ വാക്കും കാതോർത്ത്.
അങ്ങയുടെ നാവ് താടിയെല്ലുകളോടു പറ്റിയിരുന്നിട്ടും,
അങ്ങയുടെ സ്വരം ഞാൻ കേട്ടു.
അവർക്കുവേണ്ടി അങ്ങ് മാപ്പിരന്നു,
അവരെ ന്യായീകരിക്കാൻ ഒന്നും വിട്ടുകളയാതെ.
എളിമയും സൗമ്യതയും നിറഞ്ഞ അങ്ങയുടെ ഹൃദയം
അധിക്ഷേപങ്ങൾക്കു മറുപടി നൽകിയില്ല.
അപ്പോൾ ഞാൻ ചിന്തിച്ചു: “ഞാനും
മാപ്പിരന്നാലോ?”
എന്നാൽ എന്റെ കുറ്റകൃത്യങ്ങളെല്ലാം ഓർത്തപ്പോൾ
സംസാരിക്കാൻപോലും ശ്വാസമില്ലാതായി.
ഞാൻ ചെയ്തതെല്ലാമുണ്ടായിട്ടും
കൈകൾ വിരിച്ച് അങ്ങ് എന്നെ സ്വീകരിച്ചു,
കരുണയോടെ ചോദിച്ചു:
“ഇനിയും നീ എന്നിൽനിന്ന് ഓടിയകലുന്നുവോ?
“നിന്റെ വേദനയിൽ ഞാനും വേദനിച്ചു,
നിന്റെ കുരിശ് തോളിലേറ്റി,
നിന്റെ സ്നേഹം തേടിയിട്ടും ലഭിക്കാതെ വന്നപ്പോൾ,
നിന്നെ നഷ്ടപ്പെട്ടതിൽ ഞാൻ ദുഃഖിച്ചു.
“പരിഹാരമായി ഇപ്പോൾ
നീ എനിക്കു നൽകേണ്ടത്
ഇന്നത്തെ വിശ്വസ്തതയാണ്,
അപ്പോൾ നാം സുഹൃത്തുക്കളാകും.”
“ഈശോയേ, എന്നെ ഓർക്കണമേ!”
ആഴങ്ങളിൽനിന്നു ഞാൻ നിലവിളിക്കുന്നു.
“ഇന്ന് നീ എന്നോടുകൂടെ ഉണ്ടായിരിക്കും,
ഇനിയൊരിക്കലും മരിക്കാതെ.”
-ഫാ. തിമോത്തി ജെ. ഡ്രേപ്പർ
വിശുദ്ധവാരത്തിനും ഉയിർപ്പുതിരുനാളിനുമുള്ള പ്രാർഥനകൾ
