പിതാവേ, ഈ പുതിയ ദിവസം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു;
എന്റെ ജോലികളിൽ ഏർപ്പെടുമ്പോൾ.
ഞാൻ ഇടപഴകുന്നവരെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു.
കർത്താവേ, എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു,
തങ്ങളുടെ ഉപജീവനത്തിനായി അധ്വാനിക്കുന്നവർക്കുവേണ്ടി;
അവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്ക് സംതൃപ്തി നൽകണമേ.
ദൈവാത്മാവേ,
തൊഴിൽരഹിതരെയും അവരുടെ കുടുംബങ്ങളെയും ആശ്വസിപ്പിക്കണമേ;
അവർ അങ്ങയുടെ മക്കളും എന്റെ സഹോദരീസഹോദരന്മാരുമാണ്.
വേഗം തൊഴിൽ കണ്ടെത്താൻ അവരെ സഹായിക്കണമേ എന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു.
ആമ്മേൻ.
ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് രചിച്ചത്