നിന്റെ ജീവിതത്തിലെ സംഭവങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക്
ഉത്തരം നൽകാനാവില്ല.
ഉത്തരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുക,
എന്നാൽ നിനക്ക് അവ കാണാനാവുന്നില്ല.
പ്രധാനം നിന്റെ പൂർണ്ണമായ അറിവല്ല,
നിന്റെ ആശ്രയവും വിശ്വാസവും മാത്രമാണ്.
അതിനാൽ നന്മയിലുള്ള നിന്റെ വിശ്വാസത്തിൽ ശ്രദ്ധയൂന്നുക.
നിന്റെ സംശയങ്ങളും ചോദ്യംചെയ്യലുകളും വിട്ടുകളയുക,
അവ സഹായകരമല്ലല്ലോ.
നിന്റെ ഭയങ്ങൾ മാറ്റിവയ്ക്കുക,
എന്റെ പ്രവർത്തനരീതികൾക്കായി നിന്റെ ഹൃദയം തുറക്കുക.
എന്റെ നന്മ സന്നിഹിതമാണെന്ന് വിശ്വസിക്കുക,
മനുഷ്യരുടെ ആശയക്കുഴപ്പങ്ങൾക്കിടയിൽ.
എന്റെ കരം ജീവിതസംഭവങ്ങളെ നയിക്കുന്നുവെന്ന് വിശ്വസിക്കുക.
ഈ ബോധ്യമുണ്ടെങ്കിൽ പിന്നെ,
എന്തിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്?
ഈ വിശ്വാസമുണ്ടെങ്കിൽ പിന്നെ,
സന്തോഷമുള്ള ഒരു ഹൃദയം മാത്രമേ ശേഷിക്കേണ്ടതുള്ളൂ.
ജീവിതഭാരങ്ങൾ നിന്നെ അധീനപ്പെടുത്തരുത്.
ഈ ഭാരങ്ങൾ
അകന്ന് പ്രോത്സാഹനത്തിന് വഴിയൊരുങ്ങട്ടെ.
എന്റെ വാക്കുകൾ
നിന്റെ ഹൃദയത്തെ ആനന്ദത്തിലേക്കും സമാധാനത്തിലേക്കും ഉയർത്തട്ടെ.
ഈ പ്രതിഫലങ്ങൾ
നിന്റെ ഹൃദയത്തെ സംതൃപ്തികൊണ്ട് നിറയ്ക്കട്ടെ.
