മലയാളം

ജീവിതത്തിൽനിന്ന് മരണത്തിലേക്ക്

ഞാൻ സൃഷ്ടിച്ച മനുഷ്യാവസ്ഥ
  എല്ലാവരും തങ്ങളെ കാത്തിരിക്കുന്ന
  പുതിയ ജീവിതം മനസ്സിലാക്കുന്നതിനുവേണ്ടിയാണ്.
ഇതും നിങ്ങളുടെ മാനുഷികജീവിതവും
  ഒരേ അനുഭവമാണെന്ന് കരുതരുത്.
അത് അങ്ങനെയല്ല.

ഈ പുതിയ ജീവിതം എങ്ങനെയുള്ളതാണെന്ന് മുൻകൂട്ടി ഊഹിക്കരുത്;
  അതു മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയില്ല.
അത് സമാധാനനിറഞ്ഞതാണെന്നും
  നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതിനും സ്വന്തമാക്കിയിരിക്കുന്നതിനും ഉപരിയാണെന്നും മാത്രം അറിയുക.
മറ്റൊന്നും അതിനു സമാനമല്ല.

എന്നോടൊപ്പമുള്ള ഈ സമയം നിങ്ങൾ ആസ്വദിക്കും
  അത് നിങ്ങൾക്കു നൽകപ്പെടുമ്പോൾ.
ഞാൻ നിങ്ങളെ പരിപാലിക്കും
  ഈ അനുഭവം നിങ്ങൾക്കു നൽകപ്പെടുമ്പോൾ.
ഈ സംഭവത്തിനായി പ്രത്യാശയോടെ കാത്തിരിക്കുക
  അറിയാത്തതിനെ ഭയപ്പെടാതിരിക്കുക.
നിങ്ങളുടെ മാനുഷികജീവിതത്തിൽ സമാധാനനിറഞ്ഞ നിമിഷങ്ങൾ ഞാൻ നിങ്ങൾക്കു നൽകുന്നു
  നിങ്ങൾ മനസ്സിലാക്കിത്തുടങ്ങേണ്ടതിന്,
  എന്തെല്ലാം ആത്മീയ നിധികളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന്.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം