നിരുത്സാഹത്തിൽനിന്ന് നിന്നെത്തന്നെ കാത്തുകൊള്ളുക,
അത് നിന്നെ തെറ്റായ ദിശയിലേക്കു നയിക്കും.
പകരം, പ്രത്യാശയും
നന്മയ്ക്കായുള്ള പ്രതീക്ഷയും നിന്നെ വലയം ചെയ്യട്ടെ.
നിരുത്സാഹജനകമായ ചിന്തകൾ നിന്നെ വലയം ചെയ്യാൻ അനുവദിക്കരുത്.
നീ അവയുടെ പിടിയിലാണെങ്കിൽ,
അവയെ ചെറുത്ത് നിന്നെത്തന്നെ പൊതിയുക,
എന്റെ സംരക്ഷണകൃപയാകുന്ന കവചത്താൽ.
ഈ സംരക്ഷണകൃപയുടെ ശക്തി അണിയുക.
നിന്റെ ശത്രുവിനെ നേരിടുമ്പോൾ അത് ധരിക്കുക.
നിനക്കു മുറിവേൽക്കുമ്പോൾ,
എന്റെ കൃപ നിന്റെ മുറിവുകൾ സുഖപ്പെടുത്തട്ടെ.
ഈ സംരക്ഷണം നിന്റെ ഭാഗമായിത്തീരാൻ അനുവദിക്കുക,
അപ്പോൾ ഒരു ഭയവും നിന്നെ കീഴടക്കുകയില്ല.
നിനക്കു മറികടക്കാനാവാത്തത്ര വലിയ തടസ്സമൊന്നുമില്ല.
ഒരു പരാജയവും നിന്നെ ചുറ്റിവരിയുകയില്ല.
എന്റെ സംരക്ഷണത്താൽ പ്രചോദിതനായി പുതുധൈര്യം കൈവരിക്കുക,
കാരണം ഒരു ഉപദ്രവത്തിനും നിന്നെ കീഴടക്കാനാവില്ല.
എന്റെ സംരക്ഷണം നിന്റെ ആത്മാവിനെ ഉണർത്തട്ടെ,
എന്റെ കൃപയുമായി നിന്നെ മുഖാമുഖം കൊണ്ടുവരട്ടെ.
