മലയാളം

ത്രികാലജപം

പ്രാർത്ഥന നയിക്കുന്നയാൾ – കർത്താവിന്റെ മാലാഖ മറിയത്തെ അറിയിച്ചു.

പ്രതിവചനം – അവൾ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു.

(നന്മ നിറഞ്ഞ മറിയമേ….)

പ്രാർത്ഥന നയിക്കുന്നയാൾ – ഇതാ കർത്താവിന്റെ ദാസി.

പ്രതിവചനം – അങ്ങയുടെ വചനമനുസരിച്ച് എനിക്കു സംഭവിക്കട്ടെ.

(നന്മ നിറഞ്ഞ മറിയമേ….)

പ്രാർത്ഥന നയിക്കുന്നയാൾ – വചനം മാംസമായി.

പ്രതിവചനം – നമ്മുടെയിടയിൽ വസിച്ചു.

(നന്മ നിറഞ്ഞ മറിയമേ….)

പ്രാർത്ഥന നയിക്കുന്നയാൾ – ദൈവത്തിന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രതിവചനം – ഞങ്ങൾ ക്രിസ്തുവിന്റെ വാഗ്ദാനങ്ങൾക്ക് യോഗ്യരാകേണ്ടതിന്.

 
നമുക്കു പ്രാർത്ഥിക്കാം:
കർത്താവേ, അങ്ങയുടെ കൃപ ഞങ്ങളുടെ ഹൃദയങ്ങളിൽ ചൊരിയണമേ എന്നു ഞങ്ങൾ അപേക്ഷിക്കുന്നു;
അങ്ങയുടെ പുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം
ഒരു മാലാഖയുടെ സന്ദേശത്തിലൂടെ അറിഞ്ഞ ഞങ്ങൾ,
അവിടുത്തെ പീഡാനുഭവവും കുരിശും വഴി,
അവിടുത്തെ ഉത്ഥാനത്തിന്റെ മഹിമയിലേക്ക് നയിക്കപ്പെടുമാറാകട്ടെ,
ഞങ്ങളുടെ കർത്താവായ അതേ ക്രിസ്തുവിലൂടെ.

ആമ്മേൻ.


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ