പലപ്പോഴും വളരെയധികം വേദന അനുഭവിക്കാൻ ഞാൻ നിന്നെ അനുവദിക്കുന്നു.
ഈ അനുഭവങ്ങളെ ഒരു അനുഗ്രഹമായി കാണുക.
നിന്റെ കഷ്ടപ്പാട് ഇല്ലാതാകും,
നിന്റെ വേദന എനിക്ക് സമർപ്പിക്കുമ്പോൾ.
ഈ അനുഭവങ്ങൾ നിന്റെ വളർച്ചയ്ക്കുള്ളതാണ്,
എന്റെ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് നിന്നെ നയിക്കാൻ എനിക്ക് കഴിയേണ്ടതിന്.
നിന്റെ കഷ്ടപ്പാടുകളിലേക്ക് തിരിഞ്ഞുനോക്കരുത്.
ജ്ഞാനിയായ മനുഷ്യൻ മനസ്സിലാക്കുന്നു.
അവൻ എന്റെ നന്മ അറിയുകയും ഇതു മനസ്സിലാക്കുകയും ചെയ്യുന്നു:
അവൻ സഹിക്കുന്നതെല്ലാം എന്റെ ശുശ്രൂഷയിൽ അവനെ ശക്തിപ്പെടുത്തുന്നു.
നീ ഏതു ദിശയിൽ സഞ്ചരിക്കണമെന്നു തിരഞ്ഞെടുക്കുക,
എന്നാൽ എന്റെ വഴികൾ
എല്ലാവർക്കും എല്ലായ്പ്പോഴും എളുപ്പത്തിൽ മനസ്സിലാകണമെന്നില്ല എന്ന് അറിയുക.
എന്റെ വഴി തിരഞ്ഞെടുക്കുക,
അപ്പോൾ നീ അനുഗ്രഹിക്കപ്പെടും.
ഭയം പേറുന്നതുകൊണ്ട് നിനക്ക് യാതൊരു നന്മയുമില്ല,
നീ എന്റെ വഴികൾ പിന്തുടരുമ്പോൾ.
നിന്റെ വേദന എനിക്ക് സ്തുതിയായിത്തീരുന്നു,
എന്റെ ഉദ്ദേശ്യത്തിനായാണ് നീ സഹിക്കുന്നതെന്ന് നീ തിരിച്ചറിയുമ്പോൾ.
നിന്റെയുള്ളിൽ ശക്തി വളരുന്നത് അനുഭവിച്ചറിയുക,
നീ എന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ.
ഈ സമാധാനം നിന്നിലേക്ക് കടന്നുവരട്ടെ, നിന്നെ നിറയ്ക്കട്ടെ, നിന്നെ ഉയർത്തട്ടെ,
നിന്റെ ജീവിതപാതയിൽ കണ്ടുമുട്ടുന്നവരിലേക്കും നിറഞ്ഞൊഴുകട്ടെ.
