മലയാളം

പുതിയ ജീവിതം

നവജീവൻ നിന്നെ ചൂഴ്ന്നുനിൽക്കട്ടെ
  നീ ഉത്തരങ്ങൾ തേടുമ്പോൾ.
നവജീവൻ നിനക്കു സ്വാതന്ത്ര്യം നൽകട്ടെ
  നീ എന്റെ വഴികളിൽ വിശ്വാസമർപ്പിക്കുമ്പോൾ.

ഒരു നിമിഷവും നിനക്കു കൈവിട്ടുപോകുകയില്ല
  നിന്റെ ലക്ഷ്യം എന്നിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ.
ഒരു സംഭവവും നിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുകയില്ല
  നിന്റെ ചിന്തകൾ നീ എന്നിലേക്കു തിരിക്കുമ്പോൾ.
ഒരു സന്ദേശവും നിനക്ക് അജ്ഞാതമായിരിക്കുകയില്ല
  നീ നിന്നെത്തന്നെ എനിക്കു സമർപ്പിക്കുമ്പോൾ.

എനിക്കുവേണ്ടി നീ സഹിക്കുന്ന വേദനയിൽനിന്ന് ആനന്ദം കണ്ടെത്തുക,
  അതിന്റെ പ്രതിഫലം നിന്നെ കാത്തിരിക്കുന്നുവല്ലോ.
ഞാൻ നിനക്കു നൽകുന്ന ശാന്തതയിൽ സംതൃപ്തനായിരിക്കുക,
  ഈ അനുഗ്രഹം നിനക്കു നൽകപ്പെടുമ്പോൾ.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം