നിന്റെ ഹൃദയം തുറക്കുക.
നിന്റെ ആകുലതകൾ വിട്ടുകളയുക.
കാരണം ഒരു കഷ്ടതയും നിന്നെ വിഴുങ്ങുകയില്ല,
നീ എന്നോടൊപ്പം നടക്കുമ്പോൾ.
ഏതു ദുരന്തത്തിനാണ് നിന്നെ വിഴുങ്ങാനാവുക,
നീ എന്നിലേക്കു നോക്കുമ്പോൾ?
ഒരു ബുദ്ധിമുട്ടും താങ്ങാനാവാത്തത്ര ഭാരമുള്ളതല്ല,
ഒരു അനീതിയും തിരുത്താനാവാത്തതുമല്ല.
നിന്റെ നിസ്സഹായതയിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും,
നിന്റെ ഭാഗധേയം ഞാൻ മാറ്റും.
എന്റെ വഴിയിലൂടെ നടക്കുക
എന്റെ സാന്നിധ്യം നിന്നെ ആശ്വസിപ്പിക്കട്ടെ.
കാരണം നീ എന്റെ നിധിയാണ്,
ഒരു ദോഷവും നിനക്കു ഭാരമാകുകയില്ല.
