മലയാളം

എന്റെ ഉള്ളിൽ

എന്നിൽ കേന്ദ്രീകരിക്കുക.
നിന്റെ ശ്രദ്ധ തിരിക്കുന്നവയെ അകറ്റിക്കളയുക.
എന്റെ സ്നേഹം നിന്നെ വലയം ചെയ്യട്ടെ.

എന്റെ സാന്നിധ്യത്തെ ഭയപ്പെടരുത്,
  കാരണം ഞാൻ സൗമ്യനാണ്; നിന്നോടു ദയയോടെ പെരുമാറും.

നിന്റെ ഹൃദയം എന്നിലേക്കുയർത്തുക,
  കാരണം എന്നെ അറിയാനുള്ള വഴി ഇതാണ്.

എന്റെ കൃപ നിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും
  അതിന്റെ സൗഖ്യദായകമായ സ്പർശത്താൽ നിന്നെ നിറയ്ക്കുകയും ചെയ്യട്ടെ.

സ്വയം സമർപ്പിക്കാൻ മടിക്കുകയോ സമർപ്പണത്തിൽനിന്ന് പിന്നോട്ടു പോകുകയോ ചെയ്യരുത്,
  കാരണം നീ എന്റേതായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

നിന്നെത്തന്നെ സ്വതന്ത്രമാക്കുകയും നിന്റെ ആത്മാവിനെ എന്റെ കൃപയോടു ചേർക്കുകയും ചെയ്യുക.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം