
താഴെ കൊടുത്തിരിക്കുന്ന വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന പ്രാർഥന, വിശുദ്ധ അന്ത്രയോസിന്റെ തിരുനാളായ നവംബർ 30 മുതൽ ക്രിസ്മസ് തലേന്നു വരെ ദിവസവും 15 പ്രാവശ്യം ചൊല്ലുന്നതാണ് പാരമ്പര്യം.
കൊടുംതണുപ്പിൽ ബേത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ അർധരാത്രിയിൽ അതിനിർമലയായ ഒരു കന്യകയിൽനിന്ന് ദൈവപുത്രൻ ജനിച്ച ആ മണിക്കൂറിനും നിമിഷത്തിനും വന്ദനം; അവ അനുഗൃഹീതമാകട്ടെ. ആ വേളയിൽ എന്റെ പ്രാർഥനകൾ കേൾക്കാനും എന്റെ ആഗ്രഹങ്ങൾ നിറവേറ്റിത്തരാനും അങ്ങ് കനിയണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു.
(നിങ്ങളുടെ നിയോഗങ്ങൾ ഇവിടെ പറയുക)
യേശുക്രിസ്തുവും അവിടുത്തെ ഏറ്റവും അനുഗൃഹീതയായ മാതാവും വഴി.
ആമേൻ
