മലയാളം

ആത്മീയ ദിവ്യകാരുണ്യസ്വീകരണ പ്രാർഥന

എന്റെ ഈശോയേ,

അങ്ങ്

അതിപരിശുദ്ധ കൂദാശയിൽ സന്നിഹിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു,

അങ്ങയെ എന്റെ ആത്മാവിൽ സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ നിമിഷം എനിക്ക് അങ്ങയെ

കൂദാശാരൂപത്തിൽ സ്വീകരിക്കാൻ കഴിയാത്തതിനാൽ,

ആത്മീയമായെങ്കിലും എന്റെ ഹൃദയത്തിലേക്ക് വരണമേ.

അങ്ങ് ഇതിനകം അവിടെ സന്നിഹിതനായിരിക്കുന്നതുപോലെ ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും

എന്നെത്തന്നെ പൂർണമായി അങ്ങയോടു ചേർത്തുനിർത്തുകയും ചെയ്യുന്നു.

അങ്ങയിൽനിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ.

ആമ്മേൻ.