നിന്റെ സംശയങ്ങൾ
നിന്നെ അന്ധതയിലാഴ്ത്തും.
നിന്റെ ഭയങ്ങൾ
നിനക്കു തടസ്സമാകും.
നിന്റെ മടിച്ചുനിൽപ്പുകൾ
നിന്നെ വഴിതെറ്റിക്കും.
ഈ ബുദ്ധിമുട്ടുകൾ
അവയുടെ സ്രഷ്ടാവിനു തിരികെ നൽകുക.
എന്റെ സ്വഭാവത്തിനായുള്ള ആഗ്രഹം
അതിലേക്കു നിന്നെ നയിക്കും.
നിന്റെ അന്വേഷണം
എന്നെ കണ്ടെത്താൻ നിന്നെ സഹായിക്കും.
നിന്റെ സ്വഭാവത്തോടുള്ള ക്ഷമ
എന്റെ സ്വഭാവം മനസ്സിലാക്കാൻ നിന്നെ പ്രാപ്തമാക്കും.
എന്റെ സാന്നിധ്യം നീ തിരിച്ചറിയും
എന്റെ സ്വഭാവത്തെ സ്വീകരിക്കാൻ നീ മനസ്സു തുറക്കുമ്പോൾ.
എന്നെ വേണമെന്നു യാചിക്കുക,
ഞാൻ നിന്നെ കണ്ടെത്തും.
എന്നിലേക്കു കൈനീട്ടുക,
ഞാൻ അവിടെ നിന്നോടൊപ്പമുണ്ടാകും.
ഒരു നിമിഷംപോലും
ഞാനില്ലാതെ നിന്നെ കടന്നുപോകില്ല.
ഒരു സംഭവവും ആരംഭിക്കുകയും
ഞാൻ നിന്നോടൊപ്പമില്ലാതെ അവസാനിക്കുകയും ചെയ്യില്ല.
