ജീവിതത്തിലെ സംഭവങ്ങൾ സന്തോഷവും ആശയക്കുഴപ്പവും കൊണ്ടുവരുന്നു.
ഈ സംഭവങ്ങൾക്കു പിന്നിൽ എന്താണ്?
അവ എങ്ങനെ വളർന്നുവികസിക്കുകയും അവസാനിക്കുകയും ചെയ്യുന്നു?
ഈ രണ്ട് അതിരുകൾക്കിടയിൽ എന്താണ് അടങ്ങിയിരിക്കുന്നത്?
മനസ്സിലാക്കുക എളുപ്പമല്ല.
നിനക്കു വന്നുചേരുന്ന സംഭവങ്ങളിൽ അന്തർലീനമായിരിക്കുന്നതും
അവയിൽനിന്നു ലഭിക്കുന്നതുമായ ജ്ഞാനം എന്താണ്?
ഈ ജ്ഞാനം അന്വേഷിക്കുക.
അതിന്റെ ദർശനം കാണുക.
അതിന്റെ മാർഗനിർദേശം പ്രയോജനപ്പെടുത്തുക.
അതിന്റെ പര്യവസാനത്തിൽ ആശ്വാസം കണ്ടെത്തുക.
