എല്ലാറ്റിലും എന്റെ കരം കാണുക.
നിനക്കു ചുറ്റും നടക്കുന്ന സംഭവങ്ങളിൽ അത് എപ്പോഴും പ്രവർത്തിക്കുന്നു.
വഴികാട്ടുന്ന എന്റെ കരം അന്വേഷിക്കുക.
അത് നിർണയിക്കുകയും നയിക്കുകയും ചെയ്യുന്നു,
നിന്റെ അനുദിനജീവിതത്തിലെ സംഭവങ്ങളെ.
എല്ലാറ്റിലും എന്റെ കരം നോക്കിക്കാണുക,
ഒട്ടും പ്രകടമല്ലാത്ത വിധങ്ങളിൽപ്പോലും അത് സന്നിഹിതമാണല്ലോ.
ഈ കാര്യങ്ങളിൽ എന്റെ സാന്നിധ്യം നിനക്കു കണ്ടെത്താനാകും,
നീ കാതോർക്കുകയും നോക്കുകയും കാണുകയും
എന്റെ സാന്നിധ്യത്തിന്റെ കൃപ അനുഭവിക്കുകയും ചെയ്താൽ.
ഈ കൃപ അനുഭവിക്കാൻ ഭയപ്പെടരുത്,
കാരണം, നിനക്ക് ഇപ്പോഴുള്ള എല്ലാറ്റിൽനിന്നും വ്യത്യസ്തമാണത്.
സന്നദ്ധനായിരിക്കുക, വിശ്വസിക്കുക,
കാരണം, ഞാൻ നിന്നെ വേദനിപ്പിക്കുകയോ നിനക്കു
നിരാശയോ ദുഃഖമോ കോപമോ ആശാഭംഗമോ ഭയമോ ഉളവാക്കുകയോ ചെയ്യില്ല.
ഞാൻ സൗമ്യമായി പെരുമാറുന്നു,
എന്റെ മാർഗദർശനവും സഹായവും കൃപയും തേടുന്നവരോട്.
എന്റെ ശിഷ്യരിലും സുഹൃത്തുക്കളിലും ഒരാളായിരിക്കുക;
നീ എനിക്കു സ്വന്തമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നിന്നെത്തന്നെ സമർപ്പിക്കുക,
ഞാൻ നിന്നെ അനുഗ്രഹിക്കും.
