നീ ആഗ്രഹിക്കുന്ന എല്ലാറ്റിനുമായി എന്റെ അടുക്കൽ വരുക.
ഉള്ള എല്ലാറ്റിലും എന്നെ അന്വേഷിക്കുക.
ഇപ്പോൾ ഉള്ള എല്ലാറ്റിലും എന്നെ കാണുക.
വരാനിരിക്കുന്ന എല്ലാറ്റിലും എന്റെ സാന്നിധ്യം പ്രതീക്ഷിക്കുക.
നീ എന്റെ സാന്നിധ്യത്തെ ഭയപ്പെടുന്നുവോ?
നീ എന്നിൽനിന്ന് ഓടിയകലുന്നുവോ?
എന്റെ ആത്മാവുമായുള്ള ബന്ധം നീ ഒഴിവാക്കുന്നുവോ?
ഒഴിഞ്ഞുമാറുന്ന നിന്റെ ശീലം മാറ്റിവച്ച്
എന്റെ സാന്നിധ്യത്തിലേക്കു വരുക.
എന്റെ കരം കാണുക; അത് നിന്നെ എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്നും നിന്റെ പാതയിൽ എങ്ങനെ വഴികാട്ടുന്നുവെന്നും കാണുക.
അതിന്റെ വഴിനടത്തലിൽ വിശ്വസിക്കുകയും നിനക്കുള്ള അതിന്റെ നിർദേശങ്ങൾക്കു വിധേയനാകുകയും ചെയ്യുക.
നീ അടയാളങ്ങൾക്കും പ്രതീകങ്ങൾക്കുമായി കാത്തിരിക്കുന്നുവോ?
അവ കാണാൻ നിനക്കു കഴിയാത്തത് സംശയത്തിന് ഇടയാക്കുന്നുവോ?
ശ്രദ്ധിച്ച് എന്റെ സ്വരം കേൾക്കുക.
ഞാൻ നിനക്കു കാണിച്ചുതരുന്ന വഴി നോക്കിക്കാണുക.
വിശ്വസിക്കുക; ഞാൻ നിന്നോടൊപ്പമുണ്ടെന്ന് അറിയുക.
ഇതു സത്യമാണെങ്കിൽ,
പിന്നെ എന്തു ചോദ്യമോ സംശയമോ ഭയമോ ആണ്
നിന്നിൽ അവശേഷിക്കേണ്ടത്?
ഇതു സത്യമാണെങ്കിൽ,
പിന്നെ ഏതു പാതയാണ് നീ പിന്തുടരുന്നത്?
