മലയാളം

ഭയത്തിന് ഇടമില്ല

എനിക്കുവേണ്ടി നീ ഏറെ സഹിച്ചു.
അപ്പോൾ ഏത് ആശ്വാസമാണ് നിനക്ക് ഉണർവേകുക?
അപ്പോൾ ഏത് വാക്കുകളാണ് നിന്നെ സാന്ത്വനിപ്പിക്കുക?
ഏത് ശക്തിയാണ് നിന്നെ സംരക്ഷിക്കുക?

ഈ ചോദ്യങ്ങളെക്കുറിച്ച് നീ ഉത്കണ്ഠപ്പെടേണ്ട,
  എന്തെന്നാൽ എല്ലാം ആവശ്യാനുസരണം നിനക്കു നൽകപ്പെടും.

എന്റെ വഴികളിലും രീതികളിലും വിശ്വസിക്കുക,
  എന്തെന്നാൽ എന്റെ ലക്ഷ്യം നിനക്കു വെളിപ്പെടും,
  എന്റെ പദ്ധതി പൂർത്തിയാകുമ്പോൾ.

നിന്റെ ചിന്തകളിൽ ഇടം നൽകരുത്,
  എന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഭയത്തിന്,
  എന്തെന്നാൽ എന്റെ വഴികളിൽ വിശ്വസിക്കുക മാത്രമാണ് വേണ്ടത്.

എന്റെ ലക്ഷ്യങ്ങൾ നിറവേറാൻ നിന്റെ ഭയം സഹായിക്കില്ല,
  എന്തെന്നാൽ ഭയം എന്റെ പദ്ധതിയുടെ ഭാഗമല്ല.

അതിനാൽ എന്റെ പ്രവൃത്തികളെ പുതിയൊരു കാഴ്ചപ്പാടോടെ നോക്കിക്കാണുക,
  എന്തെന്നാൽ അവ നിനക്കു സമാധാനവും സംതൃപ്തിയും നൽകും.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം