മലയാളം

ദൈവകരുണയോടുള്ള വിശുദ്ധ ഫൗസ്റ്റീനയുടെ ലുത്തിനിയ

യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു

 

വിശുദ്ധ മരിയ ഫൗസ്റ്റീന കോവാൽസ്കയുടെ ഡയറി, കുറിപ്പ് #949

+
JMJ    ഫെബ്രുവരി 12, 1937

+ദൈവസ്നേഹം പുഷ്പമാണ് – കരുണ അതിന്റെ ഫലവും.
സംശയിക്കുന്ന ആത്മാവ് ദൈവകരുണയെക്കുറിച്ചുള്ള ഈ വിചിന്തനങ്ങൾ വായിച്ച് വിശ്വാസമുള്ളതാകട്ടെ.

പിതാവിന്റെ ഹൃദയത്തിൽനിന്ന് പ്രവഹിക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ദൈവത്തിന്റെ ഏറ്റവും മഹത്തായ ഗുണമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

മനസ്സിലാക്കാനാവാത്ത രഹസ്യമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽനിന്ന് പൊട്ടിയൊഴുകുന്ന ഉറവയായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

മനുഷ്യരുടെയോ മാലാഖമാരുടെയോ ഒരു ബുദ്ധിക്കും ആഴമളക്കാനാവാത്ത ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

സകല ജീവനും സന്തോഷവും ഉറവെടുക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

സ്വർഗങ്ങളെക്കാൾ ഉത്തമമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ഉറവിടമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പ്രപഞ്ചം മുഴുവനെയും ഉൾക്കൊള്ളുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു

മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ വ്യക്തിയിൽ ഭൂമിയിലേക്കിറങ്ങിവരുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഈശോയുടെ ഹൃദയത്തിലെ തുറന്ന തിരുമുറിവിൽനിന്ന് ഒഴുകിയ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഞങ്ങൾക്കുവേണ്ടിയും പ്രത്യേകിച്ച് പാപികൾക്കുവേണ്ടിയും ഈശോയുടെ ഹൃദയത്തിൽ അടക്കം ചെയ്യപ്പെട്ട ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

തിരുവോസ്തിയുടെ സ്ഥാപനത്തിൽ ആഴമളക്കാനാവാത്ത ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധ സഭയുടെ സ്ഥാപനത്തിലുള്ള ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധ മാമ്മോദീസയെന്ന കൂദാശയിലുള്ള ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഈശോമിശിഹായിലൂടെ ഞങ്ങൾ നീതീകരിക്കപ്പെടുന്നതിലുള്ള ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പ്രത്യേകിച്ച് മരണനേരത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഞങ്ങൾക്ക് അമർത്യമായ ജീവൻ നൽകുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളോടൊപ്പമുള്ള ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

നരകാഗ്നിയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കഠിനഹൃദയരായ പാപികളുടെ മാനസാന്തരത്തിലുള്ള ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

മാലാഖമാർക്ക് വിസ്മയവും വിശുദ്ധർക്ക് ഗ്രഹിക്കാനാവാത്തതുമായ ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും ആഴമളക്കാനാവാത്ത ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

എല്ലാ ദുരിതങ്ങളിൽനിന്നും ഞങ്ങളെ ഉയർത്തിയെടുക്കുന്ന ദൈവകരുണേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഇല്ലായ്മയിൽനിന്ന് ഞങ്ങളെ അസ്തിത്വത്തിലേക്കു വിളിക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

അവിടുത്തെ കരങ്ങളുടെ സകല പ്രവൃത്തികളെയും ആശ്ലേഷിക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ദൈവത്തിന്റെ സകല കരവേലകളുടെയും മകുടമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഞങ്ങളെല്ലാവരും മുഴുകിയിരിക്കുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വ്യഥിതഹൃദയങ്ങൾക്ക് മധുരമായ ആശ്വാസമേകുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

നിരാശരായ ആത്മാക്കളുടെ ഏകപ്രത്യാശയായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഹൃദയങ്ങളുടെ വിശ്രമവും ഭയത്തിനിടയിലെ സമാധാനവുമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധാത്മാക്കളുടെ ആനന്ദവും ആനന്ദനിർവൃതിയുമായ ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പ്രത്യാശയ്ക്കു വകയില്ലാത്തപ്പോഴും പ്രത്യാശ പകരുന്ന ദൈവകരുണയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

+ നിത്യനായ ദൈവമേ, അങ്ങയുടെ കരുണ അഗാധമാണ്, അങ്ങയുടെ അനുകമ്പയുടെ ഭണ്ഡാരം ഒരിക്കലും വറ്റുന്നില്ല. ഞങ്ങളെ ദയാപൂർവം കടാക്ഷിച്ച് ഞങ്ങളിൽ അങ്ങയുടെ കരുണ വർധിപ്പിക്കണമേ. അങ്ങനെ ക്ലേശകരമായ നിമിഷങ്ങളിൽ ഞങ്ങൾ നിരാശപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യാതെ, സ്നേഹവും കരുണയും തന്നെയായ അങ്ങയുടെ വിശുദ്ധ ഹിതത്തിന് വലിയ വിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുമാറാകട്ടെ” (ഡയറി 950).

+ അഗ്രാഹ്യവും അതിരുകളില്ലാത്തതുമായ ദൈവകരുണയേ, അങ്ങയെ യോഗ്യമാംവിധം പ്രകീർത്തിക്കാനും ആരാധിക്കാനും ആർക്കു കഴിയും? സർവശക്തനായ ദൈവത്തിന്റെ പരമോന്നത ഗുണമായ അങ്ങ് പാപിയായ മനുഷ്യന്റെ മധുരപ്രത്യാശയാകുന്നു. നക്ഷത്രങ്ങളേ, ഭൂമിയേ, സമുദ്രമേ, നിങ്ങൾ ഒരൊറ്റ സ്തുതിഗീതത്തിൽ ഒന്നുചേരുവിൻ; അഗ്രാഹ്യമായ ദൈവകരുണയെക്കുറിച്ച് നന്ദിയോടും തീക്ഷ്ണതയോടുംകൂടെ ഏകസ്വരത്തിൽ പാടുവിൻ (ഡയറി 951).

ദൈവകരുണയുടെ കൂടുതൽ പ്രാർഥനകൾ


എല്ലാ അവകാശങ്ങളും നിക്ഷിപ്തം: © പാഠസമാഹരണം – ഉർഷുല ഗ്ഷെഗോർചിക് ഉപദേശം – സിസ്റ്റർ മരിയ കലിനോവ്സ്ക, കരുണാമയനായ ഈശോയുടെ സഹോദരിമാരുടെ സന്യാസസമൂഹം. ഉറവിടത്തിന്റെ പൂർണനാമം രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിൽ മാത്രമേ ഈ പാഠങ്ങൾ പകർത്താവൂ© പരിഭാഷ: ഏവ ഓൾഷോവ, ഭാഷാസംശോധനം: മാത്യു വിനാൾ

ദൈവകരുണയുടെ ചിത്രം – എല്ലാ അവകാശങ്ങളും നിക്ഷിപ്തം. © കരുണാമയനായ ഈശോയുടെ സഹോദരിമാരുടെ സന്യാസസമൂഹം.