മലയാളം

പ്രഭാത സമർപ്പണം

ഓ ഈശോയേ,

മറിയത്തിന്റെ വിമലഹൃദയം വഴി,

ഇന്നത്തെ എന്റെ പ്രാർഥനകളും പ്രവൃത്തികളും,

സന്തോഷങ്ങളും സഹനങ്ങളും

അങ്ങയുടെ തിരുഹൃദയത്തിന്റെ എല്ലാ നിയോഗങ്ങൾക്കുമായി

ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു,

ലോകമെങ്ങും അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനബലിയോട്

ഐക്യപ്പെട്ട്,

എന്റെ പാപങ്ങൾക്ക് പരിഹാരമായും,

എന്റെ എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിയോഗങ്ങൾക്കായും,

പ്രത്യേകിച്ച്

പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായും.

ആമ്മേൻ.


കൂടുതൽ പ്രാർഥനകൾ

അനുദിന വിചിന്തനങ്ങൾ