മലയാളം

സ്വർഗാരോഹണത്തിനായുള്ള പ്രാർത്ഥനാധ്യാനം

കർത്താവായ യേശുവേ, മറിയത്തിന്റെ പുത്രനും എന്റെ രക്ഷകനും സഹോദരനുമായ അങ്ങയെ ഞാൻ ആരാധിക്കുന്നു; എന്തെന്നാൽ അങ്ങ് ദൈവമാണ്. ഞങ്ങളുടെ മനുഷ്യവംശത്തിന്റെ ആദ്യഫലമേ, ഒരുനാൾ അങ്ങയുടെ കൃപയാൽ ഞാനും നേരിട്ട് സ്വർഗീയ മഹത്ത്വത്തിലേക്ക് അങ്ങയെ അനുഗമിക്കാമെന്ന പ്രത്യാശയോടെ, എന്റെ ചിന്തകളിൽ ഞാൻ അങ്ങയെ അനുഗമിക്കുന്നു. അതുവരെ, അങ്ങ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ഭൗമിക ദൗത്യം അവഗണിക്കാൻ എന്നെ അനുവദിക്കരുതേ. വർത്തമാനകാലത്തിന്റെ മൂല്യം കൂടുതൽ ആഴത്തിൽ തിരിച്ചറിഞ്ഞ്, ജീവിതകാലം മുഴുവൻ ഉത്സാഹത്തോടെ അധ്വാനിക്കാൻ എന്നെ അനുഗ്രഹിക്കണമേ. യഥാർഥ മാനുഷിക പൂർണത കൈവരിക്കുന്നതിലൂടെ മാത്രമേ എനിക്ക് ദൈവിക പൂർണത പ്രാപിക്കാനും എന്റെ ദൗത്യത്തിന്റെ പൂർത്തീകരണത്തിൽ അങ്ങയുടെ അടുത്തേക്ക് ആരോഹണം ചെയ്യാനും കഴിയൂ എന്ന് ഞാൻ മനസ്സിലാക്കട്ടെ.

ആമ്മേൻ.


കൂടുതൽ വായനയ്ക്ക് – സ്വർഗാരോഹണം

കർത്താവിന്റെ സ്വർഗാരോഹണത്തെക്കുറിച്ചുള്ള വിചിന്തനം

കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ