മലയാളം

കാട്ടുതീ ദുരിതബാധിതർക്കുവേണ്ടിയുള്ള പ്രാർഥന

പ്രധാന ചിത്രം: ലോസ് ആഞ്ചലസ് അതിരൂപത, x.com വഴി
മുഖ്യചിത്രം: പൊതുസഞ്ചയത്തിലുള്ളത്, വിക്കിപീഡിയ വഴി

പരമകരുണാമയനായ ദൈവമേ,
“ഞങ്ങളുടെ സങ്കേതവും ശക്തിയും, കഷ്ടതയിൽ സദാ സന്നിഹിതമായ സഹായവും” ആയിരിക്കണമേ (സങ്കീർത്തനം 46:1).
അങ്ങ് ഞങ്ങളെ സൃഷ്ടിക്കുകയും അങ്ങയുടെ സർവശക്തിയാൽ ഞങ്ങളെ നിലനിർത്തുകയും ചെയ്യുന്നു.
അങ്ങയുടെ കരുണയ്ക്ക് അതിരുകളില്ല.

വലിയ ദുരിതത്തിന്റെ ഈ വേളയിൽ, കാട്ടുതീ ബാധിച്ച എല്ലാവരെയും ഞങ്ങൾ അങ്ങയെ ഏൽപ്പിക്കുന്നു.
അവരെ ആശ്വസിപ്പിക്കുകയും അങ്ങയുടെ കൃപയാൽ നിറയ്ക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യണമേ.
മരണമടഞ്ഞ എല്ലാവരെയും അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിൽ ഞങ്ങൾ ഭരമേൽപ്പിക്കുന്നു.
അവരുടെ പാപങ്ങളിൽനിന്ന് അവരെ ശുദ്ധീകരിച്ച് അങ്ങയുടെ സ്വർഗരാജ്യത്തിലേക്ക് സ്വീകരിക്കണമേ.

ഈ ദുരന്തത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവർക്ക് ജ്ഞാനവും വിവേകവും നൽകണമേ.
മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് ധൈര്യവും ദൃഢനിശ്ചയവും നൽകണമേ.
അവരെ സുരക്ഷിതരായി കാത്ത്, അവരുടെ പരിശ്രമങ്ങൾ വിജയപ്രദമാക്കണമേ.
കർത്താവേ, അങ്ങ് ഒരിക്കൽ കൊടുങ്കാറ്റിൽ പ്രക്ഷുബ്ധമായ കടലുകളെ ശാന്തമാക്കിയതുപോലെ, കാറ്റുകളോടും അഗ്നിജ്വാലകളോടും അങ്ങയെ അനുസരിക്കാൻ കൽപ്പിക്കണമേ.
വിനാശകരമായ ഈ തീപ്പടർപ്പുകളിന്മേൽ അങ്ങയുടെ കൃപയുടെ ജലം ചൊരിയണമേ.
അങ്ങയുടെ ശക്തമായ കരത്താൽ അവയെ തടഞ്ഞുനിർത്തണമേ.

ദൈവത്തിന്റെ ദൂതന്മാരേ, ദൈവകരുണ ഏറ്റവുമധികം ആവശ്യമുള്ളവരുടെ സഹായത്തിനെത്തണമേ.
അവരെ സംരക്ഷിക്കുകയും നയിക്കുകയും ദൈവത്തിന്റെ തിരുഹിതം അവർക്ക് വെളിപ്പെടുത്തുകയും ചെയ്യണമേ.
അഗ്നിശമനസേനാംഗങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഫ്ലോറിയാനേ, അഗ്നിജ്വാലകളോട് ധീരമായി പോരാടുന്നവർക്കുവേണ്ടി പ്രാർഥിക്കണമേ.
വിശുദ്ധ മിഖായേൽ പ്രധാനദൂതനേ, അപകടത്തിൽ അവരെ കാത്തുരക്ഷിക്കണമേ.
സ്വർഗത്തിലെ വിശുദ്ധരേ, നിങ്ങളുടെ പ്രാർഥന ഞങ്ങൾ യാചിക്കുന്നു. ഏറ്റവുമധികം സഹായം ആവശ്യമുള്ളവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ.

ഈ ദുരന്തത്തിന്റെയും അരാജകത്വത്തിന്റെയും നടുവിൽനിന്ന് പ്രത്യാശയും സമാധാനവും ഉളവാക്കണമേ.
ദുഃഖത്തെ അനുകമ്പയാക്കി മാറ്റണമേ.
ആശയക്കുഴപ്പത്തെ വിശ്വാസമാക്കി മാറ്റണമേ.
നിരാശയെ ദൈവിക പ്രത്യാശയാക്കി മാറ്റണമേ.

പരമകരുണാമയനായ ദൈവമേ, ഞങ്ങളുടെ ആശ്രയം മുഴുവൻ അങ്ങയിൽ അർപ്പിക്കുന്നു,
ഈ പരീക്ഷണത്തിന്റെ ചാരത്തിൽനിന്ന് അങ്ങ് പുതുജീവനും സൗഖ്യവും ഉളവാക്കുമെന്ന ഉറപ്പോടെ.
അങ്ങയുടെ നാമം ഇപ്പോഴും എപ്പോഴും മഹത്വപ്പെടുമാറാകട്ടെ.

ആമ്മേൻ.

കൂടുതൽ പ്രാർഥനകൾ