വിശ്വാസം ആവശ്യമായ അനേകം അവസരങ്ങൾ നിനക്കു ലഭിക്കുന്നു.
ഈ പരീക്ഷണങ്ങൾ നിന്റെ വളർച്ചയ്ക്കായി നൽകപ്പെടുന്നവയാണ്.
നിലനിൽക്കുന്ന നന്മ എപ്പോഴും തേടുക
ഈ അനുഭവങ്ങൾക്കുള്ളിൽ.
നീ വഴിതെറ്റിപ്പോകരുത്
അസന്തോഷകരമായി തോന്നുന്ന കാര്യങ്ങളാൽ,
നിന്റെ കണ്ണിൽപ്പെടുന്നവയാൽ.
പ്രത്യക്ഷമായ ഈ തലങ്ങൾക്കപ്പുറത്തേക്കു നോക്കുക;
യഥാർഥ അർഥം കാണുക
ഞാൻ നിനക്കു നൽകുന്ന ദാനത്തിന്റെ.
ജ്ഞാനിക്ക് ഇതു കാണാൻ എളുപ്പമാണ്,
എന്നാൽ അജ്ഞന് ഇത് അവ്യക്തമാണ്.
സംശയം തോന്നുമ്പോൾ എന്റെ വാക്കുകൾ കേൾക്കുക;
സത്യം കാണാൻ ഞാൻ നിന്നെ സഹായിക്കും
ഈ സാഹചര്യങ്ങളിൽ.
എന്നിൽ വിശ്വസിക്കാൻ ഭയപ്പെടരുത്,
എന്തെന്നാൽ, നിശ്ചയിച്ച ഇടത്തേക്ക് ഞാൻ നിന്നെ നയിക്കും,
നിനക്കായി ഞാൻ തിരഞ്ഞെടുത്ത ഇടത്തേക്ക്.
മറ്റുള്ളവരിൽ സത്യം അന്വേഷിക്കുക
എന്നോട് വിശ്വസ്തരായവരെ വിശ്വസിക്കുക.
ഈ ആളുകൾ വരദാനങ്ങൾ ലഭിച്ചവരാണ്
നീ അനുവദിച്ചാൽ അവർ നിന്നെ സഹായിക്കും.
