നിന്റെ പ്രതീക്ഷകൾ നിന്നെ വഴിതെറ്റിച്ചേക്കാം.
നിന്റെ പെരുമാറ്റം ഒരു ഗതി പിന്തുടരും.
നീ പിന്തുടരുന്ന വഴി പരിശോധിക്കുക.
അത് നിന്നെ എന്റെ ഭവനത്തിലേക്കു നയിക്കുന്നുണ്ടോ?
അത് നിന്നെ എന്റെ അഭയത്തിലേക്കു കൊണ്ടുവരുന്നുണ്ടോ?
നീ പിന്തുടരുന്ന വഴി എന്റെ അടുക്കലേക്കു നയിക്കുന്നുണ്ടോ?
നിന്റെ വഴി എന്റെ ഭവനത്തിനു നേരെ തിരിക്കുക,
കാരണം, നിന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നു.
നിനക്ക് ഉപകരിക്കാത്തത് മാറ്റിവയ്ക്കുക.
നിന്നോടുള്ള എന്റെ അഭിലാഷത്തിൽനിന്ന് പ്രോത്സാഹനം നേടുക.
നിന്റെ ഗതി പരിശോധിച്ച് അത് എന്റെ നേരെ തിരിക്കുക.
എന്റെ വഴി പിന്തുടരാൻ ഞാൻ നിന്നെ സഹായിക്കും.
എന്റെ സഹായത്തിൽ ആശ്രയിക്കുക,
കാരണം, ഞാൻ നിന്നെ വഴിതെറ്റിക്കുകയില്ല.
എന്റെ പ്രേരണകളിൽ വിശ്വസിക്കുക,
കാരണം, ഇത് നിനക്കുവേണ്ടിയാണ്.
നിനക്കായി ഞാൻ നിശ്ചയിച്ച വഴി തിരിച്ചറിഞ്ഞ് അതു പിന്തുടരുക.
ഏതു ഭയമാണ് നിന്റെ ശ്രദ്ധ അർഹിക്കുന്നത്?
ഏതു കാലതാമസമാണ് നിനക്ക് ഉപകരിക്കുന്നത്?
നിന്റെ പ്രവൃത്തിക്കായി ഞാൻ കാത്തിരിക്കുന്നു.
ഇതു ചെയ്യുക; എന്റെ മാർഗദർശനം നിനക്കു ലഭിക്കും.
