മലയാളം

എന്റെ അടുക്കലേക്കു വരിക

ജീവൻ നഷ്ടപ്പെട്ടവർക്ക് ജീവൻ പകരുക.
ഞാൻ നിന്നെ നയിക്കുമ്പോൾ വിശ്വാസത്തോടെ ഇരിക്കുക.
ഞാൻ നിന്നെ നയിക്കുമ്പോൾ ഭയപ്പെടുകയോ സംശയിക്കുകയോ അരുത്.
ഞാൻ കാണിച്ചുതരുന്ന ദിശ അന്വേഷിക്കുക,
  നീ അതു കണ്ടെത്തും.
എന്റെ മാർഗദർശനം തേടുക,
  അതു നിനക്കു നൽകപ്പെടും.

ഞാൻ നിന്നെ സഹായിക്കും
  എന്റെ പ്രവൃത്തി നിന്റെ ശ്രദ്ധ കാത്തിരിക്കുമ്പോൾ.
ഭയം നിന്റെ പ്രവർത്തനങ്ങൾ വൈകിപ്പിക്കും;
  സംശയം നിന്നെ വഴിതെറ്റിക്കും.
ഇവ എന്നിൽനിന്നുള്ളവയല്ല.

എന്റെ മകനായിരിക്കുക,
  അപ്പോൾ നീ എന്നെ അറിയും.
ഉള്ളതെല്ലാം നിനക്കു നൽകപ്പെടും
  നീ നിന്നെത്തന്നെ എന്റെ അടുക്കൽ കൊണ്ടുവരുമ്പോൾ.
ഓരോ ദിവസവും ഇതു നിന്റെ തീരുമാനം കാത്തിരിക്കുന്നു.
നിന്നെത്തന്നെ എന്റെ അടുക്കൽ കൊണ്ടുവരുക,
  അപ്പോൾ നീ എന്റെ കൃപയുടെ ഫലങ്ങൾ രുചിച്ചറിയും.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം