ഇനിയും കൂടുതൽ ആഴത്തിലേക്കു നോക്കേണ്ട സമയമാണിത്. ആദ്യം അത് എത്ര അസുഖകരമായി തോന്നിയാലും, അല്പനേരം നിർത്തി പ്രാർഥിക്കുക: ദൈവം നിങ്ങളെ സഹായിക്കട്ടെ, നിങ്ങൾ ഇതുവരെ ചെയ്തിട്ടുള്ള ഓരോ മാരകപാപവും കാണാൻ. ഏഴ് മൂലപാപങ്ങളെക്കുറിച്ചുള്ള മനഃസാക്ഷിപരിശോധനയ്ക്കായി നിങ്ങൾ ഇതിനകം സമയം ചെലവഴിച്ചുകഴിഞ്ഞു. ഇനി ശാന്തമായി ഇരുന്ന്, നിങ്ങൾ ഇതുവരെ ചെയ്തിട്ടുള്ള ഓരോ മാരകപാപവും പരിചിന്തിക്കാൻ സമയമെടുക്കുക. നിങ്ങളുടെ ജീവിതത്തിലെ വിവിധ കാലങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ഓർമയിൽ മടങ്ങിപ്പോകുക. നിങ്ങൾക്കുണ്ടായിരുന്ന വിവിധ ബന്ധങ്ങളെയും നിങ്ങൾ എടുത്തിട്ടുള്ള വിവിധ തീരുമാനങ്ങളെയും കുറിച്ച് ചിന്തിക്കുക. ഈ പാപങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഏതാനും മിനിറ്റുകൾ (അല്ലെങ്കിൽ അതിലധികം സമയം) എടുക്കുക. (നിശ്ശബ്ദ ധ്യാനം)
ഇനി ആ പാപങ്ങൾ എത്ര നീചമാണെന്നും അവ ചെയ്തപ്പോൾ നിങ്ങൾ എത്ര ദുർബലരായിരുന്നുവെന്നും ധ്യാനിക്കുക. ഇത്തരമൊരു ധ്യാനത്തിൽനിന്ന് നിങ്ങൾക്ക് എത്തിച്ചേരാവുന്ന ഏക നിഗമനം നിങ്ങൾ ഒരു പാപിയാണ് എന്നതാണ്. ഈ വസ്തുതയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. നിങ്ങൾ ഒരു പാപിയാണ്; നരകത്തിലെ നിത്യശിക്ഷ നിങ്ങൾ അർഹിക്കുന്നു. നിങ്ങളുടെ പാപങ്ങളുടെ യാഥാർഥ്യം ഹൃദയത്തിൽ ആഴത്തിൽ പതിയാൻ അനുവദിക്കുക. പതിതരായ മാലാഖമാരും മറ്റനേകരും ഒരൊറ്റ മാരകപാപം നിമിത്തം നരകത്തിലാണ്. അവരുടെ ആ നിത്യവിധി നിങ്ങൾ അതിലേറെ അർഹിക്കുന്നു. (നിശ്ശബ്ദ ധ്യാനം)
ഇത് നിങ്ങൾക്ക് നിരുത്സാഹമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്നുവെങ്കിൽ, അഥവാ അംഗീകരിക്കാൻ പ്രയാസമായി തോന്നുന്നുവെങ്കിൽ, അത് നല്ലതാണ്. നിങ്ങളുടെ ചിന്താഗതി വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അതിനർഥം. ഈ ചിന്തകളുമായി ശാന്തമായി ഇരിക്കുക; മുന്നോട്ടുപോകുന്നതിനുമുമ്പ് ഗൗരവമേറിയ ഈ സത്യങ്ങൾ അംഗീകരിക്കാൻ ശ്രമിക്കുക. (നിശ്ശബ്ദ ധ്യാനം)
അടിസ്ഥാന ധ്യാനവിചിന്തനങ്ങൾക്ക് ഒരു ആമുഖം
- സകലത്തിന്റെയും സ്രഷ്ടാവായ ദൈവം
- നിങ്ങളുടെ ജീവിതത്തിൽ ആത്മബന്ധത്തോടെ വഴിനടത്തുന്ന ദൈവം
- നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരമാന്ത്യവുമായ ദൈവം
- മാലാഖമാരുടെ പാപം
- ആദത്തിന്റെയും ഹവ്വായുടെയും പാപം
- പാപത്തിന്റെ പൊതുവായ ഫലങ്ങൾ
- ഏഴ്–ഒൻപത് ധ്യാനവിചിന്തനങ്ങൾക്ക് ഒരു ആമുഖം
- വ്യക്തിപരമായ പാപം: ദിവ്യസൂര്യന്റെ പ്രകാശത്തിൽ
- എന്റെ ജീവിതത്തിലെ വ്യക്തിപരമായ പാപങ്ങൾ
- അപമാനവും വിനയവും
- മരണം
- വിധി
- നരകം
കുറിപ്പുപുസ്തകത്തിലെ അഭ്യാസങ്ങൾ
പ്രധാന ചിത്രം: Himsan എടുത്തത്, Pixabay ൽനിന്ന്
