മുൻ ധ്യാനത്തിൽ നാം പരിചിന്തനം ചെയ്ത പുതിയ രാജാവ് ക്രിസ്തുതന്നെയാണ്. അവിടുന്ന് ഈ ലോകത്തിന്റെ ആത്മാവിനെ (സാത്താനെ) തന്റെ നിയന്ത്രണത്തിലാക്കുകയും അത് തന്റെ പുത്രന്മാർക്കും പുത്രിമാർക്കും തിരികെ നൽകുകയും ചെയ്തിരിക്കുന്നു. നിങ്ങൾ അവിടുത്തെ അനുഗമിക്കുമോ? നിങ്ങൾ ഒരു പുത്രനോ പുത്രിയോ ആണോ? (നിശ്ശബ്ദ ധ്യാനം)
ഈ രാജ്യത്തെ വ്യക്തിപരമായ തലത്തിൽ കാണാൻ ശ്രമിക്കുക. ആ രാജ്യം നിങ്ങളുടെ സ്വന്തം ആത്മാവാണ്. മാറേണ്ടതായ “പഴയ വഴികൾ” ജീവിതത്തിലൂടെ നിങ്ങൾ ആർജിച്ച അനേകം പാപശീലങ്ങളാണ്. ചിലരുടെ ജീവിതത്തിൽ ഈ ശീലങ്ങൾ അവരുടെ വ്യക്തിത്വത്തിൽത്തന്നെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. നിങ്ങളുടെ അവസ്ഥയും അതാണോ? ചിലരിൽ ഈ ദുശ്ശീലങ്ങൾ വർഷങ്ങൾക്കുമുമ്പ് എടുത്ത ഒരു തെറ്റായ തീരുമാനത്തിൽനിന്നാണ് ആരംഭിച്ചത്; അത് മറ്റു പല തെറ്റായ തീരുമാനങ്ങളുടെയും വഴിയിലേക്ക് അവരെ നയിച്ചു. മറ്റു ചിലരുടെ കാര്യത്തിൽ, വരുത്തേണ്ട മാറ്റങ്ങൾ അത്ര വ്യക്തമായി കാണപ്പെടുന്നില്ലെങ്കിലും അവയും അത്രതന്നെ യാഥാർഥ്യമാണ്.
രാജാവായ ക്രിസ്തുവിനെ അനുഗമിക്കാനുള്ള ദൗത്യം പുതുക്കി ഏറ്റെടുക്കുമ്പോൾ, മാറാൻ നിങ്ങൾ എത്രമാത്രം സന്നദ്ധരാണെന്ന് ചിന്തിക്കുക. നിങ്ങൾ ചെയ്ത തെറ്റുകൾ കൂടുതൽ വ്യക്തമായി കാണാൻ നിങ്ങൾ മനസ്സുതുറന്നിട്ടുണ്ടോ? നിത്യാനന്ദത്തിലേക്കു നയിക്കുന്ന പാതയിലേക്ക് നിങ്ങളെ തിരികെ കൊണ്ടുവരാൻ നിങ്ങളുടെ ജീവിതത്തിന്റെ പുതിയ രാജാവിനെ അനുവദിക്കാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ, ഇത് എളുപ്പമായിരിക്കുമെന്നോ മാറ്റമൊന്നും ആവശ്യമില്ലാതിരിക്കുമെന്നോ പ്രതീക്ഷിക്കരുത്.
ക്രിസ്തു അടുത്തിടെ പ്രവേശിച്ച് ഭരണം ഏറ്റെടുത്ത ഒരു രാജ്യമായി നിങ്ങളുടെ ആത്മാവിനെ സങ്കൽപ്പിക്കുക. എല്ലാം വിട്ടുകൊടുത്ത് ഈ പുതിയ ദൈവിക ഭരണാധികാരിയിൽ ആശ്രയിക്കുന്നതിന്, ഒരുപക്ഷേ മുമ്പൊരിക്കലും നിങ്ങൾ സ്വീകരിച്ചിട്ടില്ലാത്തത്ര ആഴത്തിലുള്ള മാറ്റത്തിന് പ്രതിബദ്ധരാകേണ്ടതുണ്ട്. (നിശ്ശബ്ദ ധ്യാനം)
ആഗമനകാല ധ്യാനങ്ങൾക്കുള്ള ആമുഖം
- ഒരു പുതിയ രാജാവ്
- രാജാവായ ക്രിസ്തു
- സമ്പൂർണ്ണ സമർപ്പണം
- ഒരു രക്ഷകന്റെ ആവശ്യകത
- ദൈവമാതാവിന്റെ ‘അങ്ങനെയാകട്ടെ’ എന്ന സമ്മതം
- ദൈവമാതാവിന്റെയും ദൈവപുത്രന്റെയും സന്ദർശനം
പ്രധാന ചിത്രം: പ്രപഞ്ചത്തിന്റെ രാജാവായ ക്രിസ്തു
